ചെറിയ തുക പ്രതിഫലമായി വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരെയും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെയും ഉപയോഗപ്പെടുത്തി നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ് ദുബായിൽ പിടിയിലായി. ആളുകളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വോളറ്റുകളും തുറപ്പിച്ച് അവ…
കുവൈത്തിൽ സ്വകാര്യ വീടിനുള്ളിൽ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന ഭക്ഷ്യനിർമാണ കേന്ദ്രത്തിനെതിരെ അധികൃതരുടെ നടപടി. ഭക്ഷ്യസുരക്ഷാ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിൽ ഗുരുതരമായ അഞ്ച് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സ്വകാര്യ വസതിയിൽ ആരോഗ്യ-സുരക്ഷാ…
ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നു. ഹോർമൂസ് കടലിടുക്കിൽ കടൽ മൈനുകളിൽ ഇടിച്ച് മൂന്ന് എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചതായി റിപ്പോർട്ട്. അനധികൃതമായി ഹോർമൂസ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കപ്പലുകൾ അപകടത്തിൽപ്പെട്ടതെന്ന് ഇറാൻ നാവികസേന…
ഫുജൈറയിൽ കണ്ണീരോർമയായി മൂന്നു ജീവനുകൾ; ഇരട്ട സഹോദരങ്ങൾക്കും കുഞ്ഞു ഫായിസിനും ഒരുമിച്ച് അന്ത്യവിശ്രമം
ഫുജൈറയിലെ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വേങ്ങര കുണ്ടിൽപ്പാറ സ്വദേശികളായ ഇരട്ട സഹോദരങ്ങൾക്കും മൂന്ന് വയസ്സുകാരനായ ബന്ധുവിനും ഒരുമിച്ച് അന്ത്യയാത്ര. തുപ്പിലക്കാട്ട് സിദ്ധിഖ്–ആരിഫ ദമ്പതികളുടെ മക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ…
കുവൈത്തിൽ പ്രമേഹത്തിന്റെ വ്യാപനം ആശങ്കാജനകമായ നിലയിലേക്ക്. രാജ്യത്തെ മുതിർന്നവരിൽ നാലിലൊരാൾക്ക് ഇതിനകം പ്രമേഹം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മറ്റൊരു അഞ്ചിലൊരാൾ രോഗം വരുന്നതിന് തൊട്ടുമുമ്പുള്ള ഘട്ടത്തിലാണെന്നും ഫർവാനിയ ആശുപത്രിയിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് വിഭാഗം…
സൗദി അറേബ്യയിൽ നവവധുവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം നീണ്ടകര സ്വദേശി നന്ദു ദിനേശിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ചവറ പൊലീസ് പിടികൂടിയത്. നീണ്ടകര സ്വദേശിനിയായ അഞ്ജുവാണ് ഭർത്താവിനെതിരെ ഗുരുതര…
യുഎഇയുടെ 55-ാമത് ദേശീയദിനാഘോഷമായ ‘ഈദ് അൽ ഇത്തിഹാദ്’ പ്രമാണിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ഔദ്യോഗിക ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. ഡിസംബർ 2 ബുധൻ, 3 വ്യാഴം ദിവസങ്ങളിലായിരിക്കും അവധി. യുഎഇ…
കുവൈത്തിൽ കര അതിർത്തി മേഖലകളിലും ദ്വീപുകളിലും സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി. രാജ്യത്തിന്റെ വിവിധ അതിർത്തി കവാടങ്ങളിലെയും ദ്വീപുകളിലെയും സുരക്ഷാ തയ്യാറെടുപ്പുകളും പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ്…
കുവൈത്ത് രാജകുടുംബാംഗം ഷെയ്ഖ ഇന്തിസാർ ജാസിം മുഹമ്മദ് അൽ മലിക് അൽ സബാഹ് (62) നിര്യാതയായി. ഷെയ്ഖ് ഹമദ് മുബാറക് അൽ ഹമദ് അൽ മുബാറക് അൽ സബാഹിന്റെ ഭാര്യയായിരുന്നു. ഷെയ്ഖ…
വിവാഹിതയായ യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്തു; ഒടുവിൽ 50,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
വിവാഹിതയായ സ്ത്രീയെ നിരന്തരം ഫോണിലൂടെയും വാട്സാപ്പിലൂടെയും ബന്ധപ്പെടുകയും വീട്ടിലും ജോലിസ്ഥലത്തും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്തയാൾക്ക് കനത്ത തിരിച്ചടി. യുവതിക്ക് 50,000 ദിർഹം നഷ്ടപരിഹാരം നൽകാനാണ് അബുദബി കുടുംബ, സിവിൽ, അഡ്മിനിസ്ട്രേറ്റീവ്…
അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിൽ വിമാനങ്ങൾ പറന്നുയരുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ). എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറാണ് അസാധാരണ നടപടിക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ…
ബാങ്കിങ് രേഖകളിൽ വ്യാജ വിവരങ്ങൾ ചേർക്കുകയും കമ്പനിയുടെ പേരിൽ കൃത്രിമ ലാഭക്കണക്കുകൾ തയ്യാറാക്കുകയും ചെയ്ത കേസിൽ 10 പ്രതികൾക്ക് മൂന്ന് വർഷം വീതം തടവുശിക്ഷ വിധിച്ച് കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ…
യുഎഇയെ നടുക്കിയ ഫുജൈറയിലെ വാഹനാപകടത്തിൽ മരിച്ച 14 പേരുടെയും തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കി അധികൃതർ. മരിച്ചവരിൽ 10 പേർ യുഎഇ പൗരന്മാരും നാലുപേർ ഇന്ത്യക്കാരുമാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൽ പരുക്കേറ്റ…
വിമാനടിക്കറ്റ് ബുക്ക് ചെയ്തിട്ടും ബുക്കിങ് സ്ഥിരീകരണ ഇമെയിൽ ലഭിക്കാത്ത യാത്രക്കാർക്ക് ആശ്വാസവാർത്തയുമായി എമിറേറ്റ്സ് എയർലൈൻസ്. ആഗോളതലത്തിൽ ഇമെയിൽ സേവനങ്ങളെ ബാധിച്ച സാങ്കേതിക തടസ്സമാണ് സ്ഥിരീകരണ സന്ദേശങ്ങൾ വൈകാൻ കാരണമെന്ന് വിമാനക്കമ്പനി അറിയിച്ചു.…
കുവൈത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടങ്ങളിലെ കാവൽ ജീവനക്കാർക്കും ഇനി നാടുകടത്തൽ നടപടി നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തങ്ങളുടെ നിരീക്ഷണത്തിലുള്ള കെട്ടിടങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് അറിഞ്ഞിട്ടും അധികൃതരെ വിവരമറിയിക്കാത്തവർക്കെതിരെയാണ്…
സൗദി അറേബ്യയെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്. റിയാദിലെ അരാംകോ കേന്ദ്രം, ഷറൂറ വിമാനത്താവളത്തിലെ സൈനിക ചരക്കുവിമാനം, ഖമീസ് മുഷൈത്ത് വ്യോമതാവളം എന്നിവ…
കോഴിക്കോട് ബേപ്പൂർ സ്വദേശിയായ പ്രവാസി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പരേതനായ കൂനാരി അബ്ദുൽ ഫത്താഹ് മാസ്റ്ററുടെ മകൻ ഖാലിദ് ഇഖ്ബാൽ (63) ആണ് മരിച്ചത്. മൂന്നര പതിറ്റാണ്ടിലേറെയായി യുഎഇയിൽ പ്രവാസജീവിതം…
മലപ്പുറം എ.ആർ. നഗർ കുന്നുമ്പുറം ചെപ്യാലം ഗ്രാമത്തിന് ഇന്നലെ പുലർന്നത് കണ്ണീരിലും നടുക്കത്തിലുമാണ്. ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചതോടെ നാടിന്റെ പ്രിയപ്പെട്ട കുടുംബം തീരാദുഃഖത്തിലായി. മുസ്ലിം ലീഗ്…
അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും പൊതുനിരത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത മൂന്ന് പേരെ കുവൈത്തിൽ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. വിവിധ പ്രദേശങ്ങളിൽ നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ…
ദുബായിലുണ്ടായ വാഹനാപകടത്തിൽ ഇടതുകാൽ മുട്ടിന് താഴെ നഷ്ടപ്പെട്ട വർക്കല സ്വദേശിക്ക് 1.7 കോടി രൂപയിലധികം നഷ്ടപരിഹാരം അനുവദിച്ച് ദുബായ് കോടതി. തിരുവനന്തപുരം വർക്കല സ്വദേശി സുധീറിനാണ് ഇൻഷുറൻസ് കമ്പനി വഴി 6,55,341…
കുവൈത്തിലെ ഈ വർഷത്തെ മരുഭൂമി ക്യാംപിങ് സീസൺ ആരംഭിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാതെ മുനിസിപ്പാലിറ്റി. മേഖലയിൽ തുടരുന്ന സംഘർഷസാഹചര്യങ്ങളും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിവരികയാണെന്ന്…
യുഎഇയിലെ ഫുജൈറയിലുണ്ടായ വൻ വാഹനാപകടത്തിൽ 14 പേർക്ക് ദാരുണാന്ത്യം. 18 കാറുകളും അഞ്ച് ട്രക്കുകളും ഉൾപ്പെട്ട കൂട്ടിയിടിയിൽ 30 പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ഷെയ്ഖ് ഖലീഫ ബിൻ…
The United Arab Emirates continues to be one of the world’s most attractive destinations for professionals seeking rewarding careers in the petroleum, oil,…
പുതിയ കോവിഡ്-19 വകഭേദമായ ‘PJ.2.1’ ബാധിച്ചാൽ സാധാരണ ജലദോഷത്തിനും ഇൻഫ്ലുവൻസയ്ക്കും സമാനമായ ലക്ഷണങ്ങളാകാമെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി. ലക്ഷണങ്ങൾ മാത്രം നോക്കി രോഗം കോവിഡ് ആണോ ജലദോഷമോ പനിയോ ആണെന്ന് ഉറപ്പിക്കാൻ…
കുവൈത്തിൽ 3,000 ദിനാറിൽ താഴെയുള്ള സാമ്പത്തിക ഇടപാടുകൾക്കും നിരീക്ഷണം ശക്തമാക്കാൻ സെൻട്രൽ ബാങ്ക് നിർദേശം നൽകി. ചെറിയ തുകകളായി ആവർത്തിച്ച് പണം നിക്ഷേപിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ഇനി ബാങ്കുകളുടെ പ്രത്യേക പരിശോധനയ്ക്ക്…
പുതുവർഷത്തെ വരവേൽക്കാൻ ബുർജ് ഖലീഫയിൽ അരങ്ങേറുന്ന വിസ്മയകരമായ കരിമരുന്ന് പ്രയോഗം നേരിൽ കാണാൻ ദുബായിലേക്ക് ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് സഞ്ചാരികൾ. ലോകത്തെ പ്രധാന പുതുവത്സരാഘോഷ കേന്ദ്രങ്ങളിലൊന്നായ ഡൗൺടൗൺ ദുബായിൽ ഇതോടെ താമസസൗകര്യങ്ങളുടെ നിരക്ക്…
ദുബായ് വിമാനത്താവളത്തിലെ യാത്രാ നടപടികൾക്ക് വേഗം കൂട്ടി പുതിയ സാങ്കേതിക സംവിധാനം. ഇനി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ നീണ്ട ക്യൂവിൽ കാത്തുനിൽക്കേണ്ട സാഹചര്യം കുറയും. യാത്രക്കാരുടെ അടുത്തേക്ക് ഉദ്യോഗസ്ഥർ നേരിട്ടെത്തി മൊബൈൽ…
കുവൈത്തിലെ ആറ് റെസിഡൻഷ്യൽ മേഖലകളിൽ നാളെ (നവംബർ 12, വ്യാഴാഴ്ച) താൽക്കാലികമായി വൈദ്യുതി വിതരണം തടസ്സപ്പെടും. സബ്സ്റ്റേഷനുകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ രാവിലെ 8 മണി മുതൽ ഏകദേശം നാല് മണിക്കൂറോളം…
പ്രകൃതിദുരന്തങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ മൂലം വീടുകൾക്കും വീട്ടുപകരണങ്ങൾക്കും നാശനഷ്ടമുണ്ടായാൽ യുഎഇ പൗരന്മാർക്ക് 3.5 ലക്ഷം ദിർഹം വരെ സാമ്പത്തിക സഹായം ലഭിക്കും. ഇതിനായി പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ മന്ത്രിസഭ.…
കുവൈത്തിലെ ഏകീകൃത സർക്കാർ സേവന ആപ്പായ ‘സഹൽ’ വഴി യാത്രക്കാരുടെ പ്രവേശന, പുറപ്പെടൽ അറിയിപ്പുകൾ ലഭ്യമാക്കുന്ന പുതിയ സംവിധാനം പ്രവർത്തനസജ്ജമാക്കി ആഭ്യന്തര മന്ത്രാലയം. ഇതോടെ കുവൈത്ത് പൗരന്മാർക്കും പ്രവാസികൾക്കും രാജ്യത്തേക്കുള്ള വരവും…
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും സുരക്ഷാ ഭീഷണിയും മൂലം ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ താൽക്കാലികമായി നിർത്തിയതോടെ സൗദി അറേബ്യയിൽ നിന്നുള്ള യാത്രക്കാർ കടുത്ത പ്രതിസന്ധിയിൽ. നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികളും ഉംറ തീർത്ഥാടകരുമാണ് വിമാന സർവീസുകളുടെ…
ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് കുവൈത്തിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ ആറ് ഭക്ഷ്യസ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി. പരിശോധനയ്ക്കിടെ ഉറവിടം വ്യക്തമല്ലാത്തതും മായം കലർന്നതുമായ 126 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു. പബ്ലിക്…
ഷാർജയിൽ വിവാഹ ധനസഹായം ലഭിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്തി ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. നേരത്തെ പ്രതിമാസം 30,000 ദിർഹം വരെ ശമ്പളം വാങ്ങുന്നവർക്കായിരുന്നു ധനസഹായത്തിന്…
കുവൈത്തിൽ ആരോഗ്യ മേഖലയിലും മാലിന്യ സംസ്കരണ രംഗത്തും നിർണായക നീക്കങ്ങൾ. സൽവ ഹെൽത്ത് സെന്റർ പദ്ധതിയുടെ സാങ്കേതിക മൂല്യനിർണയ റിപ്പോർട്ടിന് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് ഡയറക്ടർ ബോർഡ് അംഗീകാരം…
മലപ്പുറം ജില്ലയിലെ തിരുന്നാവായ എടക്കുളം വടക്കെ പല്ലാർ സ്വദേശി ചെരപ്പറമ്പിൽ സുബൈർ (ബാവുട്ടി – 41) അൽ ഐനിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പരേതനായ ചെരപ്പറമ്പിൽ ഉണ്ണീന്റെ മകനാണ്. ചൊവ്വാഴ്ച…
യുഎഇയിലെ മുസ്ലിം ഇതര ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പുതിയ നിയമലംഘന വിജ്ഞാപനം. ആരാധനാലയങ്ങളുടെ നടത്തിപ്പ്, സാമ്പത്തിക ഇടപാടുകൾ, വിദേശ സംഘടനകളുമായുള്ള ബന്ധം, മതപരമായ ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് 24…
കാഴ്ചയ്ക്ക് മനോഹരമായ പൂക്കൾ, പക്ഷേ ഉള്ളിൽ മാരകമായ വിഷം! കുവൈത്തിലെ വിവിധ ജനവാസ മേഖലകളിലും പൊതുസ്ഥലങ്ങളിലും അതീവ വിഷാംശമുള്ള ഡാറ്റുറ (Datura) ചെടിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി…
റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. യുഎഇ പൗരനായ 28കാരനും 16കാരനായ അറബ് വംശജനായ കൗമാരക്കാരനുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. വിവരം ലഭിച്ചതിന്…
കുവൈത്തിന്റെ മണ്ണിനടിയിൽ ഒളിഞ്ഞിരുന്നത് ആയിരക്കണക്കിന് വർഷം പഴക്കമുള്ള ചരിത്രം. സുബിയ മേഖലയിൽ നടത്തിയ പുരാവസ്തു ഗവേഷണത്തിലാണ് ഏകദേശം ആയിരത്തോളം പുരാതന ശവകുടീരങ്ങൾ കണ്ടെത്തിയത്. ചില ശവകുടീരങ്ങൾക്ക് 5,000 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പുരാവസ്തു ഗവേഷകൻ…
സ്മാർട്ട്ഫോണുകളിലെ വ്യക്തിഗത വിവരങ്ങളും ഓൺലൈൻ അക്കൗണ്ടുകളും സൈബർ ആക്രമണങ്ങളിൽ നിന്ന് സുരക്ഷിതമാക്കാൻ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം വകുപ്പ്. ഫോണുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും…
ദുബൈയിൽ പുതിയ പള്ളികൾ നിർമിക്കുന്നതിനുള്ള അനുമതി നടപടികൾ ഇനി കൂടുതൽ വേഗത്തിൽ പൂർത്തിയാക്കും. പള്ളി നിർമാണത്തിനുള്ള അനുമതി പരമാവധി അഞ്ച് ദിവസത്തിനുള്ളിൽ ലഭ്യമാക്കുന്ന പുതിയ സംയുക്ത പദ്ധതിക്ക് ദുബൈ മുനിസിപ്പാലിറ്റിയും ഇസ്ലാമിക്…
വാഹനങ്ങളുടെ സമഗ്ര ഇൻഷുറൻസ് പോളിസികളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്ന നിർണായക പരിഷ്കാരങ്ങളുമായി കുവൈത്ത്. പോളിസി എടുത്തുകഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനികൾക്ക് ഏകപക്ഷീയമായി വാഹനത്തിന്റെ മൂല്യം കുറയ്ക്കാനോ നഷ്ടപരിഹാരത്തുക വെട്ടിക്കുറയ്ക്കാനോ കഴിയില്ല. ഇൻഷുറൻസ്…
യുഎഇയിലെ റോഡ് ഗതാഗത മേഖലയിൽ അടിമുടി മാറ്റങ്ങളുമായി പുതിയ ഫെഡറൽ ട്രാഫിക് നിയമം. 2027 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന കാബിനറ്റ് തീരുമാനം നമ്പർ 174/2026 പ്രകാരം ഇലക്ട്രിക് സ്കൂട്ടർ ഉപയോഗം,…
അഞ്ച് വർഷത്തിനുള്ളിൽ വിമാനയാത്രയ്ക്ക് പാസ്പോർട്ട് നിർബന്ധമല്ലാത്ത കാലം വരുമെന്ന് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ്. ബയോമെട്രിക് സാങ്കേതികവിദ്യയും ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനങ്ങളും വ്യാപകമാകുന്നതോടെ പരമ്പരാഗത പാസ്പോർട്ടുകൾക്ക് പ്രസക്തി നഷ്ടപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ…
കുവൈത്തിൽ പള്ളിയിലെ മുഅദ്ദിന്റെ മുറിയിൽ കയറി 1,300 ദിനാർ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾക്ക് രണ്ട് വർഷം കഠിനതടവ് വിധിച്ച് ക്രിമിനൽ കോടതി. ബിഡൂൺ പൗരനും ഈജിപ്ഷ്യൻ സ്വദേശിയുമാണ് ശിക്ഷിക്കപ്പെട്ടത്. വിധി…
ഓൺലൈൻ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി സുരക്ഷാ മീഡിയ…
യുഎഇയിൽ വ്യക്തികൾക്ക് സ്വന്തമായി രജിസ്റ്റർ ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം താൽക്കാലികമായി നീട്ടിവെച്ചു. പുതിയ ഫെഡറൽ ട്രാഫിക് നിയമത്തിന്റെ ഭാഗമായി നടപ്പാക്കാനിരുന്ന വ്യവസ്ഥകളാണ് പൊതുജനങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ കൂടി…
കുവൈത്തിലെ പ്രവാസികൾക്കും വാഹന ഉടമകൾക്കും ആശ്വാസകരമായ പുതിയ സംവിധാനവുമായി ആഭ്യന്തര മന്ത്രാലയം. ട്രാഫിക് വിഭാഗവുമായി ബന്ധപ്പെട്ട 18 ഇടപാടുകൾ ഇനി ഉടമ നേരിട്ട് ഹാജരാകാതെ അംഗീകൃത പ്രതിനിധികൾ മുഖേന പൂർത്തിയാക്കാം. ഇതിനായി…
യുഎഇയിലെ തീരപ്രദേശങ്ങളിൽ എണ്ണമലിനീകരണ ഭീഷണി തുടരുന്നതിനിടെ ഷാർജയിലെ ഖോർഫക്കാനിലുള്ള അൽ ലുലുഇയ്യ ബീച്ച് താൽക്കാലികമായി അടച്ചു. കടലിൽ സഞ്ചരിച്ചിരുന്ന എണ്ണ ടാങ്കറിലുണ്ടായ ചോർച്ചയെ തുടർന്ന് തീരത്ത് എണ്ണ അടിഞ്ഞുകൂടിയതാണ് അധികൃതരുടെ നടപടി.…
ഈ വർഷത്തെ അവസാന പൊതുഅവധിക്കായി യുഎഇ നിവാസികൾക്ക് ഇനി അധികം കാത്തിരിക്കേണ്ട. രാജ്യത്തിന്റെ 55-ാമത് ദേശീയ ദിനമായ ‘ഈദ് അൽ ഇത്തിഹാദ്’ ഡിസംബർ 2, 3 തീയതികളിൽ ആഘോഷിക്കാനാണ് സാധ്യത. ഔദ്യോഗിക അവധി പ്രഖ്യാപനം…
കുവൈത്തിലെ സൽമിയയിൽ അനധികൃത വാണിജ്യ പ്രവർത്തനങ്ങൾക്കെതിരെ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്…
സൗദി അറേബ്യയിലെ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ വിമാന സർവീസുകൾക്ക് വ്യാപക തടസ്സം. സുരക്ഷാ ആശങ്കകളെ തുടർന്ന് നവംബർ 9 തിങ്കളാഴ്ച സൗദിയിലേക്കും നെയ്റോബിയിലേക്കുമുള്ള നിരവധി സർവീസുകൾ റദ്ദാക്കിയപ്പോൾ, ദുബായ്,…
കുവൈത്തിൽ കടലിൽ മുങ്ങി മൂന്ന് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ ഉത്തരവാദിയായ സ്ത്രീ 45,000 കുവൈത്തി ദിനാർ നഷ്ടപരിഹാരം നൽകണമെന്ന് അപ്പീൽ കോടതി ഉത്തരവിട്ടു. ‘അൽ-സയാസ’ പത്രമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. മൂന്ന്…
കുവൈത്തിലെ സബാഹ് അൽ-നാസറിൽ ഗാർഹിക തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി വനിതയ്ക്ക് 10 വർഷം തടവുശിക്ഷ വിധിച്ച് അപ്പീൽ കോടതി. തൊഴിലാളിയെ ക്രൂരമായി മർദിക്കുകയും ശരീരത്തിൽ ക്ലോറിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ…
അഞ്ചുവയസ്സുകാരിയായ ബന്ധുവിന്റെ വീഡിയോ അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുവതിക്ക് ഒരു മാസം തടവുശിക്ഷയും തുടർന്ന് യുഎഇയിൽനിന്ന് നാടുകടത്തലും വിധിച്ച് ദുബായ് കോടതി. കുടുംബസംഗമത്തിനിടെ പകർത്തിയ വീഡിയോ സ്നാപ്ചാറ്റിലൂടെ പ്രചരിപ്പിച്ചതാണ് കേസിനാധാരം.…
യുഎഇയിൽ ഡെലിവറി റൈഡർമാർക്കും മോട്ടോർ സൈക്കിൾ യാത്രക്കാർക്കും കൂടുതൽ നിയന്ത്രണങ്ങളുമായി പുതിയ ഫെഡറൽ ട്രാഫിക് നിയമം. 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ചട്ടപ്രകാരം ഡെലിവറി ഓർഡറുകൾ ബാക്ക്പാക്കിൽ കൊണ്ടുപോകുന്നത്…
കുവൈത്തിൽ സിവിൽ ഐഡി കാർഡുകൾ ഇനി നേരിട്ട് വീട്ടിലെത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) നീക്കം തുടങ്ങി. ഇതിനായി കാർഡ് ഡെലിവറി സേവനം ഏറ്റെടുക്കാൻ താൽപ്പര്യമുള്ള കമ്പനികളിൽനിന്ന്…
കുവൈത്തിലെ ഫർവാനിയയിൽ അനധികൃത ചൂതാട്ട ശൃംഖലക്കെതിരെ നടത്തിയ സുരക്ഷാ പരിശോധനയിൽ 13 ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് നടപടി സ്വീകരിച്ചത്.…
യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ മരുന്നുകൾ കൊണ്ടുവരുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ദുബായ് കസ്റ്റംസിന്റെ മുന്നറിയിപ്പ്. താമസിക്കുന്ന കാലയളവിൽ ആവശ്യമായി വരുന്ന മരുന്നുകൾ മാത്രം കൈവശം കരുതണമെന്നും വ്യക്തിഗത ഉപയോഗത്തിനെന്ന പേരിൽ വലിയ…
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാനും താപനില താഴാനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ശക്തമായ…
കുവൈത്തിൽ ശൈത്യകാലത്തിന്റെ വരവറിയിച്ച് അൽ-വസീം കാലാവസ്ഥാ സീസണിലെ മൂന്നാം ഘട്ടമായ ‘അൽ-ഗഫ്ർ’ നവംബർ 11ന് ആരംഭിക്കും. അൽ-ഉജൈരി സയന്റിഫിക് സെന്ററിന്റെ അറിയിപ്പനുസരിച്ച് 13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടം നവംബർ 23ന്…
ഇറാനിൽ വിവിധ നഗരങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ മുഴങ്ങിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഖേഷം, ജാസ്ക്, സിറിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലാണ് സ്ഫോടന ശബ്ദങ്ങൾ കേട്ടത്. സംഭവത്തിന് പിന്നിൽ…
റമദാൻ എത്താൻ ഇനിയും മാസങ്ങൾ ശേഷിക്കെ യുഎഇയിലെ റാസൽഖൈമയിൽ വസ്ത്രവിപണികൾ സജീവം. അവസാന നിമിഷത്തെ തിരക്കും തുണിത്തരങ്ങളുടെ ലഭ്യതക്കുറവും ഒഴിവാക്കാൻ റമദാനും ഈദുൽ ഫിത്തറും മുന്നിൽക്കണ്ട് നേരത്തേ ഷോപ്പിംഗ് ആരംഭിച്ചിരിക്കുകയാണ് ഉപഭോക്താക്കൾ.…
കുവൈത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ സാങ്കേതിക മികവിലേക്ക്. എമർജൻസി പൊലീസ് ഉദ്യോഗസ്ഥർക്ക് വ്യക്തിഗത ബോഡി ക്യാമറകൾ (Body Cam) നൽകാൻ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥർ നേരിടുന്ന സംഭവങ്ങളും പൊതുജനങ്ങളുമായുള്ള…
റിയാദിൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മലയാളി പ്രവാസി രോഗബാധിതനായി മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സജീദ് ജമാലുദ്ദീൻ (42) ആണ് റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. എട്ടു…
യുഎഇയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിന്റെ നീക്കം സുരക്ഷാ ഏജൻസികൾ തകർത്തു. രണ്ട് ലക്ഷം കാപ്റ്റഗൺ ഗുളികകൾ ഉൾപ്പെടെ 30 കിലോയിലധികം വിവിധയിനം നിരോധിത മയക്കുമരുന്നുകളാണ് സംയുക്ത പരിശോധനയിൽ…
ബാങ്ക് ഇടപാടുകാരെ കബളിപ്പിച്ച് 1,83,000 കുവൈത്തി ദിനാർ തട്ടിയെടുത്ത കേസിൽ കുവൈത്തി ബാങ്ക് ജീവനക്കാരന് 10 വർഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. തട്ടിപ്പിനൊപ്പം കള്ളപ്പണം വെളുപ്പിക്കലും ഔദ്യോഗിക രേഖകളിൽ കൃത്രിമം…
കുവൈത്തിൽ അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞ രണ്ട് വ്യത്യസ്ത സംഭവങ്ങളിലെ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. ഒരു അപകടത്തിൽ ബൈക്ക് ഡെലിവറി തൊഴിലാളി മരിക്കുകയും മറ്റൊന്നിൽ ഇറാനിയൻ സ്വദേശിനിയായ…
ദുബായിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം എടക്കരയിൽ വർഷങ്ങളായി താമസിച്ചിരുന്ന മൈസൂരു സ്വദേശി മരിച്ചു. മൈസൂരു ഹിൽവാല സ്വദേശിയായ മഞ്ജുനാഥ് (41) ആണ് മരിച്ചത്. എടക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു കുടുംബത്തിന്റെ…
ദുബായിൽ കാറിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് പുറത്തിറങ്ങിയ മലയാളി വിദ്യാർഥിനി മറ്റൊരു വാഹനമിടിച്ച് മരിച്ചു. തൊടുപുഴ സ്വദേശിനി നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. ദുബായിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും…
ചികിത്സയിലിരിക്കെ പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. എറണാകുളം സ്വദേശി സിനോ ദേവസ്സിക്കുട്ടി (43)യാണ് കുവൈത്തിലെ അദാൻ ആശുപത്രിയിൽ നിര്യാതനായത്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമപരവും ഔദ്യോഗികവുമായ നടപടിക്രമങ്ങൾ…
പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക ശക്തമാക്കി ഇറാനിലെ ഖിഷം ദ്വീപിൽ രണ്ട് മിസൈൽ ആക്രമണങ്ങൾ. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും ഉപഗ്രഹ നിരീക്ഷണ ശൃംഖലയെയും ലക്ഷ്യമിട്ട് പരിമിതമായ സൈനിക നീക്കം നടത്തിയതായി…
കുവൈത്തിൽ ഫിലിപ്പീൻസ് സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത കേസിൽ ഈജിപ്ഷ്യൻ പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കുകളോടെ ചികിത്സ തേടി സൗത്ത് നുഗ്ര ക്ലിനിക്കിലെത്തിയ യുവതി നൽകിയ…
ഷാർജയിൽ തെരുവുവിളക്കിന്റെ ഇരുമ്പുതൂണിനുള്ളിലെ പൈപ്പിൽ കുടുങ്ങിയ പൂച്ചക്കുട്ടിക്ക് രക്ഷകരായി SEWA ഉദ്യോഗസ്ഥരും ഒരു യുവതിയും. വഴിയിലൂടെ കാറോടിച്ചുപോകുന്നതിനിടെ കേട്ട നേരിയ കരച്ചിലാണ് ഒരു കുഞ്ഞുജീവനെ രക്ഷിക്കാനുള്ള ദൗത്യത്തിലേക്ക് ഫാത്തിമ അൽ ഷുവൈഹിയെ…
ഒരു കാർഡ് മതി; യാത്രയും ഷോപ്പിങ്ങും പേയ്മെന്റും ഇനി ഒറ്റയടിക്ക് — ദുബായിൽ പുതിയ ‘നോൽ–ജയ്വാൻ’ കാർഡ്
യാത്രക്കാർക്കും നിവാസികൾക്കും കൂടുതൽ സൗകര്യമൊരുക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). മെട്രോ, ബസ്, ടാക്സി യാത്രകൾക്കൊപ്പം പാർക്കിങ് ഫീസ് ഉൾപ്പെടെയുള്ള ദൈനംദിന പണമിടപാടുകൾക്കും ഉപയോഗിക്കാവുന്ന പുതിയ ‘നോൽ–ജയ്വാൻ’ കാർഡ്അവതരിപ്പിക്കുന്നു. യുഎഇയുടെ…
ഗുരുതര രോഗങ്ങളെ തുടർന്ന് ദീർഘകാലം ആശുപത്രിയിൽ കഴിയേണ്ടിവരുന്ന കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ കുവൈത്തിൽ നടപ്പാക്കുന്ന ‘അബി അതഅല്ലം’ വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികൾക്ക് അവിടെത്തന്നെ പഠനം തുടരാനുള്ള അവസരമാണ്…
യുഎഇയിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി പ്രവാസികൾ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മറ്റൊരു മലയാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കോഴിക്കോട് നന്മണ്ട കൂളിപ്പൊയിൽ കണ്ടിക്കുന്നുമ്മൽ രമീഷ്…
കുവൈത്തിലെ സൽവ, മുത്ലാ റോഡ് മേഖലകളിലുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ട് ഈജിപ്ഷ്യൻ പൗരന്മാർ മരിച്ചു. സൽവയിൽ വീടിന്റെ അറ്റകുറ്റപ്പണിക്കിടെ ഭിത്തി തകർന്നുവീണാണ് ഒരാൾ മരിച്ചതെങ്കിൽ, മുത്ലാ റോഡിൽ വാട്ടർ ടാങ്കറും ഹാഫ്…
ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഫിക്സഡ് വയർലെസ് ഇന്റർനെറ്റ് (FWA) പ്രകടനത്തിൽ ഒന്നാം സ്ഥാനത്തെത്തി കുവൈത്ത്. ഡൗൺലോഡ്, അപ്ലോഡ് വേഗതയിലും നെറ്റ്വർക്ക് പ്രതികരണ സമയത്തിലും മേഖലയിലെ മികച്ച നേട്ടമാണ് രാജ്യം സ്വന്തമാക്കിയത്. യുഎസ് ആസ്ഥാനമായ…
യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ നടപടികളിലും ഡ്രൈവിങ് പഠനത്തിലും നിർണായക മാറ്റങ്ങൾ വരുന്നു. 2027 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഫെഡറൽ ഗതാഗത നിയമപ്രകാരം, ലൈസൻസിന്റെ കാലാവധി കഴിഞ്ഞ് പത്ത്…
കുവൈത്തിൽ വിസക്കച്ചവടം, ഔദ്യോഗിക രേഖകളിൽ കൃത്രിമം, കൈക്കൂലി തുടങ്ങിയ കുറ്റങ്ങളിൽ മൂന്ന് പ്രവാസികൾക്ക് കഠിനതടവും പിഴയും വിധിച്ച് ക്രിമിനൽ കോടതി. രണ്ട് ഈജിപ്ഷ്യൻ പൗരന്മാർക്ക് അഞ്ച് വർഷം വീതവും ബംഗ്ലാദേശി സ്വദേശിയായ…
ദുബായ് സന്ദർശനം പതിവാക്കിയ വിദേശികൾക്ക് കൂടുതൽ സൗകര്യങ്ങളും ആനുകൂല്യങ്ങളും ഒരുക്കി പുതിയ പദ്ധതിയുമായി ദുബായ്. സ്ഥിരം സന്ദർശകർക്കായി അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയും ‘ദുബായ് ആക്സസ് ക്ലബ്’ എന്ന പ്രത്യേക…
പശ്ചിമേഷ്യയിലെ സംഘർഷം കടൽമാർഗങ്ങളിലേക്കും വ്യാപിച്ചതോടെ ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക. കടലിൽ സ്ഥാപിച്ച മൈനുകളിൽ തട്ടി മൂന്ന് എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ…
ആത്മഹത്യയെന്നും അപകടമെന്നും തോന്നിപ്പിച്ച സംഭവങ്ങൾക്ക് പിന്നിലെ യഥാർഥ സത്യം പുറത്തുകൊണ്ടുവന്ന് ദുബായ് പൊലീസ്. ഫോറൻസിക് എൻജിനീയറിങ് വിഭാഗത്തിന്റെ ശാസ്ത്രീയ പരിശോധനകളിലൂടെയാണ് രണ്ട് കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ നിർണായക തെളിവുകൾ കണ്ടെത്തിയത്. മരുഭൂമിയിൽ…
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും ലൈവ് സംപ്രേഷണം നടത്തുന്നതിനും വിലക്ക്. സിവിൽ ഏവിയേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ സഅദ് അൽ ഉതൈബി ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.…
യുദ്ധഭീതി; ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാകാതിരിക്കാൻ കുവൈത്തിന്റെ മുൻകരുതൽ, 98 അഭയകേന്ദ്രങ്ങൾ സജ്ജം
പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ കുവൈത്ത് നടപടി ശക്തമാക്കി. സഹകരണ സംഘങ്ങളായ ജംഇയ്യകളിൽ ആവശ്യത്തിന് സാധനങ്ങൾ കരുതിവെക്കാനും നിലവിലുള്ള ശേഖരത്തിന്റെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാനും സാമൂഹികകാര്യ…
ഡൽഹിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ കണ്ണൂർ സ്വദേശി സജീർ പള്ളിമൂപ്പനെ യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. ഡൽഹി പൊലീസും സിബിഐയും ഇന്റർപോളും യുഎഇ അധികൃതരും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് നടപടി.…
കോഴിക്കോട് സ്വദേശി മുഹമ്മദ് അലി (75) കുവൈത്തിൽ നിര്യാതനായി. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടികൾ ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ഇന്ന് ഉച്ചക്ക് രണ്ടിന് സബാഹ്…
യുഎഇയിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. അപകടത്തിൽ മറ്റൊരു മലയാളിക്ക് പരുക്കേറ്റു. മലപ്പുറം സ്വദേശി ഷാരിഖ്, കോഴിക്കോട് ബാലുശ്ശേരി ചീക്കിലോട് സ്വദേശി രമേഷ് കുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ…
കുവൈത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റുകൾ വിൽപന നടത്തിയ സംഘത്തിലെ അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. സാദ് അൽ അബ്ദുല്ല മേഖലയിലെ ഒരു വീട്…
Located along the prestigious Sheikh Zayed Road in Al Barsha, Dubai, Kempinski Hotel Mall of the Emirates is a five-star luxury destination offering…
Travel advisory for expats; ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് (പ്രത്യേകിച്ച് യുഎഇയിലേക്ക്) യാത്ര ചെയ്യുന്ന പ്രവാസികൾക്കായി ഇന്ത്യൻ എംബസി സുപ്രധാന യാത്രാ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പലപ്പോഴും നമ്മൾ നിസ്സാരമായി കാണുന്ന…
Strait of Hormuz oil tanker fire; പശ്ചിമേഷ്യയിൽ അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷസാധ്യത വീണ്ടും രൂക്ഷമായതോടെ മേഖലയിൽ യുദ്ധഭീതി ശക്തമാകുന്നു. ഇതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ മൂന്ന്…
Indian airport baggage rules; വിദേശത്തുനിന്ന് പുത്തൻ മൊബൈൽ ഫോണുകൾ വാങ്ങി നാട്ടിലേക്ക് വരുന്ന പ്രവാസികൾക്കും യാത്രക്കാർക്കും കർശന മുന്നറിയിപ്പുമായി കസ്റ്റംസ്. വിദേശത്തുനിന്ന് വാങ്ങിയ പുതിയ ഫോണിന്റെ പാക്കിങ് ബോക്സ് ഒഴിവാക്കി,…
Kuwait Iraq missing persons; 1990-ലെ ഇറാഖ് അധിനിവേശത്തിനിടെ കാണാതായ 315 പേരെക്കുറിച്ച് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും വിവരമില്ലെന്ന് കുവൈത്ത്. പതിറ്റാണ്ടുകളായി ഉറ്റവരുടെ വിവരങ്ങൾക്കായി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഉത്തരം നൽകേണ്ടത് അടിയന്തര മാനുഷിക…
Indian Embassy medical insurance advisory; വിദേശത്തേക്ക് സന്ദർശന വിസയിലും വിനോദസഞ്ചാരത്തിനുമായി എത്തുന്ന ഇന്ത്യക്കാർ യാത്ര തിരിക്കും മുൻപ് സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ കർശന…
എട്ടു മാസത്തിലേറെയായി തുടരുന്ന ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്ക് അയവുവരുത്താൻ മക്ക സംയുക്ത പ്രതിരോധ സഖ്യവും ഇറാനും തമ്മിൽ ധാരണ. തിങ്കളാഴ്ച ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നടന്ന ഉന്നതതല യോഗത്തിൽ ഇരുവിഭാഗവും സമാധാന…
Human composting; പരമ്പരാഗത ശവസംസ്കാര രീതികൾക്ക് വിട നൽകി, മരണശേഷം മൃതദേഹത്തെ ജൈവവളത്തിന് സമാനമായ മണ്ണാക്കി മാറ്റുന്ന ‘ടെറാമേഷൻ’ (ഹ്യൂമൻ കമ്പോസ്റ്റിങ്) രീതി നിയമവിധേയമാക്കുന്നു. ഓസ്ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിലാണ്…