സാധാരണ ജലദോഷമെന്ന് കരുതേണ്ട; പുതിയ കോവിഡ് വകഭേദം ‘PJ.2.1’ ലക്ഷണങ്ങൾ; ജാഗ്രത നിർദ്ദേശം 

പുതിയ കോവിഡ്-19 വകഭേദമായ ‘PJ.2.1’ ബാധിച്ചാൽ സാധാരണ ജലദോഷത്തിനും ഇൻഫ്ലുവൻസയ്ക്കും സമാനമായ ലക്ഷണങ്ങളാകാമെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി. ലക്ഷണങ്ങൾ മാത്രം നോക്കി രോഗം കോവിഡ് ആണോ ജലദോഷമോ പനിയോ ആണെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും, കൃത്യമായ രോഗനിർണ്ണയത്തിന് പരിശോധന അനിവാര്യമാണെന്നും WHO വ്യക്തമാക്കി. അണുബാധയ്ക്ക് കാരണമായ വൈറസിനെ കൃത്യമായി തിരിച്ചറിയാനുള്ള ഏറ്റവും വിശ്വസനീയമായ മാർഗം പരിശോധനയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. ചികിത്സാ തീരുമാനങ്ങളെയും പൊതുജനാരോഗ്യ നടപടികളെയും ബാധിക്കുന്ന സാഹചര്യങ്ങളിൽ രോഗകാരണം കൃത്യമായി കണ്ടെത്തുന്നത് ഏറെ പ്രധാനമാണെന്നും WHO വ്യക്തമാക്കി.

പുതിയ വകഭേദത്തിന്റെ വ്യാപനം സംബന്ധിച്ച ആശങ്കകൾ ഉയരുന്നതിനിടെ PJ.2.1-ൽ സംഭവിക്കുന്ന ജനിതക മാറ്റങ്ങൾ ഉൾപ്പെടെ WHO സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

അതേസമയം, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് PJ.2.1 ബാധിക്കുന്നവരിൽ കടുത്ത തൊണ്ടവേദനയും രോഗമുക്തിക്ക് ശേഷവും തുടരുന്ന അമിത ക്ഷീണവും കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് റഷ്യൻ സാംക്രമിക രോഗ വിദഗ്ധയും വൈറോളജിസ്റ്റുമായ എലീന മലിന്നിക്കോവ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy