അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത ദുരന്തം; ഒരുമിച്ച് ജോലി ചെയ്തവർ, യുഎഇയിൽ മരിച്ച മലയാളികൾക്ക് കണ്ണീർ‍ വിട

യുഎഇയിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി പ്രവാസികൾ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മറ്റൊരു മലയാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കോഴിക്കോട് നന്മണ്ട കൂളിപ്പൊയിൽ കണ്ടിക്കുന്നുമ്മൽ രമീഷ് കുമാർ (40), പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചുനങ്ങാട് സ്വദേശി മുഹമ്മദ് ഷാരിഖ് (25) എന്നിവരാണ് മരിച്ചത്. എമിറേറ്റ്സ് റോഡിൽ ഷാർജ മസ്ജിദിന് സമീപം രാത്രിയിലായിരുന്നു അപകടം. കാറ്ററിങ് കമ്പനി ജീവനക്കാർ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ സ്വദേശി അജ്മലിനെ ഉമ്മുൽഖുവൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റയാളും ഉമ്മുൽഖുവൈനിലെ ഒരേ കാറ്ററിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരാണ്. അവധിക്കായി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലിരിക്കെയാണ് രമീഷ് കുമാറിനെ മരണം കവർന്നത്. മൃതദേഹങ്ങൾ ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy