വിലകുറഞ്ഞ കാർ, കുറഞ്ഞ നിരക്കിൽ ഹോട്ടൽ ബുക്കിങ്; കെണിയൊരുക്കി തട്ടിപ്പുകാർ, കുവൈത്തിൽ മുന്നറിയിപ്പ്!

ഓൺലൈൻ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി സുരക്ഷാ മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഒത്മാൻ അൽ മൻസൂരി അറിയിച്ചു. ‘ഗുഡ് മോർണിംഗ് കുവൈത്ത്’ എന്ന ടെലിവിഷൻ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും സുരക്ഷാ നിർദേശങ്ങൾ അവഗണിക്കുന്നതാണ് പലരെയും തട്ടിപ്പുകളുടെ ഇരകളാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച് തട്ടിപ്പുകാരും പുതിയ മാർഗങ്ങൾ കണ്ടെത്തുകയാണ്. അതിനാൽ അപരിചിതമായ വെബ്‌സൈറ്റുകളും മൊബൈൽ ആപ്പുകളും ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും യാത്രകൾക്കായി ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്യുന്നവരാണ് പലപ്പോഴും തട്ടിപ്പുകാരുടെ ലക്ഷ്യം. പ്രമുഖ ടൂറിസം സ്ഥാപനങ്ങളുടെയും ഹോസ്പിറ്റാലിറ്റി ബ്രാൻഡുകളുടെയും പേരിലും രൂപത്തിലും വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിച്ച് താമസസൗകര്യം വാഗ്ദാനം ചെയ്താണ് പണം തട്ടുന്നത്.

സമൂഹമാധ്യമങ്ങളിലൂടെയുള്ള ഓൺലൈൻ വ്യാപാരത്തിലും സമാനമായ തട്ടിപ്പുകൾ നടക്കുന്നുണ്ട്. യഥാർഥത്തിൽ ലഭ്യമല്ലാത്ത ഉൽപ്പന്നങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് മുൻകൂറായി പണം കൈപ്പറ്റി മുങ്ങുന്നതാണ് ഒരു രീതി. വിപണിവിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ കാറുകൾ വിൽക്കാനുണ്ടെന്ന വ്യാജ പരസ്യങ്ങളും വ്യാപകമാണ്. വാഹനം ബുക്ക് ചെയ്യാനെന്ന പേരിൽ ഡെപ്പോസിറ്റ് വാങ്ങിയശേഷം പരസ്യവും വിൽപ്പനക്കാരനും അപ്രത്യക്ഷമാകും. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപാടുകളിലും സ്മാർട്ട് ഉപകരണങ്ങളുടെ ഉപയോഗത്തിലും ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. അപരിചിതമായ ലിങ്കുകൾ തുറക്കുന്നതും വിശ്വാസ്യത ഉറപ്പാക്കാത്ത വെബ്‌സൈറ്റുകളിലൂടെ പണമിടപാട് നടത്തുന്നതും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി. രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy