പ്രവാസി മലയാളി യുവതി യുഎഇയിൽ അന്തരിച്ചു
കണ്ണൂർ തലശ്ശേരി സ്വദേശിനി അബൂദബിയിൽ നിര്യാതയായി. മുണ്ടേരി കോളിൽമൂല ചാലിൽ ഫഹദിന്റെ ഭാര്യ ആലിയമ്പത് ഹുസ്ന ഷെറിൻ (33) ആണ് മരിച്ചത്.രണ്ട് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ഐദിൻ, അനാമി, ഐഹാം. പിതാവ്: ബയ്യിൽ മുസ്തഫ. മാതാവ്: ആലിയമ്പത് റഹിമ. സഹോദരങ്ങൾ: നിദ ഫാത്തിമ, സഫ ഫർഹത്.
അബൂദബി കെ.എം.സി.സി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)