Posted By user Posted On

എമിറേറ്റ്സ് ഐഡി കാലാവധി കഴിഞ്ഞോ? യുഎഇയിൽ ബാങ്ക് കെവൈസി എങ്ങനെ അപ്ഡേറ്റ് ചെയ്യാം? വിശദമായി അറിയാം

നിങ്ങളുടെ ബാങ്കിൽ നിന്ന് കെ.വൈ.സി. (Know Your Customer) വിവരങ്ങൾ പുതുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എം.എസ്. ലഭിച്ചിട്ടുണ്ടെങ്കിൽ, അതിനെ അവഗണിക്കരുത്. പ്രത്യേകിച്ച് എമിറേറ്റ്‌സ് ഐ.ഡി.യുടെ കാലാവധി ഉടൻ അവസാനിക്കുകയാണെങ്കിൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടും മറ്റ് സാമ്പത്തിക സേവനങ്ങളും തടസമില്ലാതെ തുടരാൻ കെ.വൈ.സി. വിവരങ്ങൾ പുതുക്കുന്നത് അത്യാവശ്യമാണ്.

യുഎഇയിലെ മിക്ക ബാങ്കുകളും കെ.വൈ.സി. (KYC) നടപടികൾ ഓൺലൈനായി പൂർത്തിയാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊബൈൽ ആപ്പ്, വെബ്സൈറ്റ്, അല്ലെങ്കിൽ ഓൺലൈൻ ബാങ്കിങ് പോർട്ടൽ വഴി ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ വിവരങ്ങൾ പുതുക്കാം. ആവശ്യമെങ്കിൽ, നേരിട്ട് ബാങ്ക് ബ്രാഞ്ച് സന്ദർശിച്ച് കെ.വൈ.സി. ഫോം പൂരിപ്പിക്കുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ചെയ്യാം.
ബാങ്കുകൾ സാധാരണയായി ഫോമിലേക്കുള്ള ലിങ്ക് അല്ലെങ്കിൽ നിർദേശങ്ങൾ എസ്.എം.എസ്. വഴിയോ ഇമെയിൽ വഴിയോ അയക്കും. ആവശ്യമായ രേഖകളിൽ പുതുക്കിയ എമിറേറ്റ്‌സ് ഐ.ഡി. (മുന്നും പിന്നും), പാസ്‌പോർട്ട് കോപ്പി, റെസിഡൻസ് വിസ പേജ്, മേൽവിലാസം തെളിയിക്കുന്ന രേഖ (വാടക കരാർ അല്ലെങ്കിൽ യൂട്ടിലിറ്റി ബിൽ) കൂടാതെ വരുമാന സ്രോതസിൻ്റെ വിശദാംശങ്ങൾ ഉൾപ്പെടുന്നു. മിക്ക ബാങ്കുകളും PDF, JPG, JPEG, PNG ഫോർമാറ്റുകളിലുള്ള സ്കാൻ ചെയ്ത കോപ്പികൾ സ്വീകരിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘എനിക്ക് അമ്മയെ കാണണം, എന്നെ രക്ഷിക്കണേ…’, , ഇവിടെ അടിമജീവിതം ! ​ഗൾഫിലെ മരുഭൂമിയിൽ ഹൃദയം പൊട്ടിക്കരഞ്ഞ് പ്രവാസി, അന്വേഷണം തുടങ്ങി ഇന്ത്യൻ എംബസി

സൗദി അറേബ്യയിൽ തടവിലാക്കപ്പെട്ടതായി അവകാശപ്പെട്ട് ഉത്തർപ്രദേശുകാരനായ യുവാവ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഭോജ്പുരിയിൽ സംസാരിക്കുന്ന യുവാവ്, തന്റെ പാസ്‌പോർട്ട് തൊഴിലുടമയായ ‘കഫീൽ’ (സ്പോൺസർ) പിടിച്ചുവെച്ചിരിക്കുകയാണെന്നും നാട്ടിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ വധഭീഷണിപ്പെടുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യർത്ഥിക്കുന്നതായും വീഡിയോയിൽ പറയുന്നു. പ്രയാഗ്‌രാജ് സ്വദേശിയായ ഇദ്ദേഹം പരിഭ്രാന്തനായും കരഞ്ഞുകൊണ്ടുമാണ് സംസാരിക്കുന്നത്. ദില്ലി ആസ്ഥാനമായുള്ള അഭിഭാഷകൻ ഈ വീഡിയോ ഷെയർ ചെയ്യുകയും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുന്നതിനായി ഈ വീഡിയോ പരമാവധി ഷെയർ ചെയ്യണമെന്ന് യുവാവ് വൈകാരികമായി അഭ്യർത്ഥിച്ചു.

വീഡിയോയ്ക്ക് വലിയ പ്രചാരം ലഭിച്ചതോടെ, സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടു. യുവാവിനെ കണ്ടെത്താൻ ശ്രമം നടത്തുന്നതായി എംബസി അറിയിച്ചു. എന്നാൽ യുവാവിന്റെ താമസസ്ഥലം, ബന്ധപ്പെടാനുള്ള നമ്പർ, തൊഴിലുടമയുടെ വിവരങ്ങൾ എന്നിവ ലഭ്യമല്ലാത്തതിനാൽ കൂടുതൽ നടപടി എടുക്കാൻ സാധിക്കുന്നില്ലെന്നും എംബസി ട്വീറ്റ് ചെയ്തു. അതേസമയം, യുവാവിന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും കൂടുതൽ കാഴ്ചക്കാരെ നേടാൻ വേണ്ടി പ്രസിദ്ധീകരിച്ചതാകാം വീഡിയോ എന്നും സൗദി സുരക്ഷാ വകുപ്പ് പ്രതികരിച്ചു.

വിദേശ തൊഴിലാളികളുടെ വിസയുടെ പൂർണ്ണ നിയന്ത്രണം തൊഴിലുടമയ്ക്ക് നൽകിയിരുന്ന, ആധുനിക അടിമത്തത്തിന് സമാനമായ ‘കഫാല സമ്പ്രദായം’ സൗദി അറേബ്യ നിർത്തലാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ സംഭവം പുറത്തുവന്നത്. ഈ സമ്പ്രദായം കുടിയേറ്റ തൊഴിലാളികളെ ചൂഷണത്തിനും അവകാശ ലംഘനങ്ങൾക്കും ഇരയാക്കിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ഒരുനിമിഷം ശ്രദ്ധിക്കൂ! യുഎഇയിൽ ഈ വിസയിൽ ജോലി ചെയ്യുന്നവരാണോ നിങ്ങൾ? കടുത്ത ശിക്ഷ നേരിടേണ്ടിവരും

യുഎഇയിൽ വിസിറ്റിങ് വിസയിൽ ജോലി ചെയ്യുന്നവർക്ക് കടുത്ത പിഴകളും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (MoHRE) മുന്നറിയിപ്പ് നൽകി. വിസിറ്റ്/ടൂറിസ്റ്റ് വിസകൾ ജോലി ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത്.

ഇതോടൊപ്പം, വ്യാജ റിക്രൂട്ട്‌മെൻ്റ് തട്ടിപ്പുകൾക്കെതിരെയും മന്ത്രാലയം ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. ജോലി തേടുന്നവരെ ലക്ഷ്യമിട്ട് ചില ക്രിമിനൽ സംഘങ്ങൾ വ്യാജ തൊഴിൽ വാഗ്ദാനങ്ങളും വിസകളും നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

  • നിയമപരമായ ഓഫർ: നിയമപരമായി ലഭിക്കുന്ന ഏത് ജോബ് ഓഫറും MoHRE വഴിയായിരിക്കണം നൽകേണ്ടത്.
  • വർക്ക് എൻട്രി പെർമിറ്റ്: ഉദ്യോഗാർത്ഥിക്ക് ഔദ്യോഗിക വർക്ക് എൻട്രി പെർമിറ്റ് ഉണ്ടായിരിക്കണം.
  • തട്ടിപ്പുകൾ ഒഴിവാക്കാൻ:
    • മന്ത്രാലയം വഴി ലഭിക്കുന്ന ജോബ് ഓഫറിൽ അംഗീകൃത മാനേജരുടെ ഒപ്പ് ഉണ്ടെന്ന് ഉറപ്പാക്കുക.
    • ജോബ് ഓഫർ നമ്പർ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിലെ ‘ആപ്ലിക്കേഷൻ സ്റ്റാറ്റസ് എൻക്വയറി’ വഴി പരിശോധിച്ച് ഉറപ്പുവരുത്തുക.
    • തൊഴിൽദാതാവ് നൽകുന്ന ഇലക്ട്രോണിക് വർക്ക് എൻട്രി പെർമിറ്റ് കൈപ്പറ്റുക.
    • റിക്രൂട്ട്മെൻ്റ് സംബന്ധമായ എല്ലാ ചെലവുകളും വഹിക്കാൻ തൊഴിലുടമയ്ക്ക് നിയമപരമായ ബാധ്യതയുണ്ട്.
    • കമ്പനി നിലവിലുണ്ടോയെന്ന് ‘നാഷണൽ ഇക്കണോമിക് റെജിസ്റ്ററിൽ’ തെരഞ്ഞ് ഉറപ്പുവരുത്തുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version