ശ്വാസംമുട്ടി രണ്ട് വയസ്സുകാരന്റെ വെപ്രാളം: കാറിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷയായി യുഎഇ പൊലീസ്
അബദ്ധത്തിൽ കുട്ടിയെ കാറിൽ മറന്നു മാതാപിതാക്കൾ മാളിൽ ഷോപ്പിങ്ങിന് പോയി. കടുത്ത ശ്വാസംമുട്ടൽ അനുഭവിച്ച രണ്ട് വയസ്സുകാരനെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. മാളിലെ പാർക്കിങ്ങിലായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. ശ്വാസം മുട്ടി വെപ്രാളംപൂണ്ട കുട്ടിയെ ദുബായ് പൊലിസ് അതിവേഗം ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിയുടെ മാതാവ് തിരികെ വാഹനത്തിലെത്തിയപ്പോഴാണ് അപകടം തിരിച്ചറിഞ്ഞത്. കാർ കുട്ടി അകത്ത് നിന്ന് പൂട്ടിയതിനാൽ തുറക്കാനായില്ല. ഉടൻ തന്നെ സഹായത്തിനായി പൊലീസിനെ ബന്ധപ്പെടുകയും അവർ അയച്ച പ്രത്യേക രക്ഷാപ്രവർത്തക സംഘം പൂട്ടു പൊളിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. മകനെ കാറിൽ മറന്നുപോയത് തന്റെ ഭാഗത്ത് നിന്ന് സംഭവിച്ച വലിയ അനാസ്ഥയാണെന്നും ഇതിൽ വളരെയേറെ ഖേദിക്കുന്നുവെന്നും മറ്റ് മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പായി ഇത്തരം സംഭവങ്ങൾ കണ്ട് ആവർത്തിക്കക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. പൊലീസിന് പ്രത്യേക നന്ദിയും അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)