
Pravasi Malayali woman; പ്രവാസി മലയാളി വനിത ഡാലസിൽ അപ്രതീക്ഷിതമായി അന്തരിച്ചു. തിരുവല്ല കുറ്റപ്പുഴ പാറേൽ കുടുംബാംഗമായ ഏബ്രഹാം പാറേലിന്റെ (ബിനു) ഭാര്യ അച്ചാമ്മ ഏബ്രഹാം പാറേൽ (ബിന്ദു, 49) ആണ് നിര്യാതയായത്. മാതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി കുടുംബാംഗങ്ങളോടൊപ്പം തിരുവല്ലയിൽ എത്തിയ അച്ചാമ്മ, ചടങ്ങുകൾക്ക് ശേഷം ഡാലസിൽ മടങ്ങിയെത്തിയ ദിവസം തന്നെയായിരുന്നു അന്ത്യം. തിരിച്ചെത്തിയ ദിവസം ഉച്ചയ്ക്ക് ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണം. തിരുവല്ല പെരിങ്ങര പുലിപ്പുരയിൽ പി.സി. ചെറിയാന്റെയും പരേതയായ ആനി ചെറിയാന്റെയും മകളാണ്. കോളേജ് വിദ്യാർത്ഥികളായ ജോവാന, ജോഷ്വാ എന്നിവരാണ് മക്കൾ. സഹോദരങ്ങൾ: ഡോ. ഷൈനു (അബുദാബി), മോൻസി (കെനിയ), പ്രീമ (ഒമാൻ). പൊതുദർശനം നവംബർ 22 ഞായറാഴ്ച വൈകിട്ട് 5 മുതൽ 8 മണി വരെ ഡാലസ് പെട്രാ ചർച്ചിൽ (2115 N Denton Dr, Carrollton, TX) നടക്കും. സംസ്കാര ശുശ്രൂഷകൾ നവംബർ 23 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഡാലസ് പെട്രാ ചർച്ചിൽ ആരംഭിക്കും. തുടർന്ന് കോപ്പേൽ റോളിങ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) മൃതദേഹം സംസ്കരിക്കും. സംസ്കാര ചടങ്ങുകൾ www.provisiontv.in എന്ന വെബ്സൈറ്റിലൂടെ കാണാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മനു പാറേലുമായി (682 347 5689) ബന്ധപ്പെടാവുന്നതാണ്.