തൊഴിലൊഴിവുകളിലെ വ്യവസ്ഥകൾ കടുപ്പിച്ചു; പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ ചട്ടങ്ങൾ

Expat job restrictions; വിദേശികൾക്ക് തൊഴിലധിഷ്ഠിത സ്ഥിരതാമസാനുമതിയായ ഗ്രീൻകാർഡ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ അമേരിക്ക കൂടുതൽ കർശനമാക്കുന്നു. വീസ നടപടികളിൽ ഭേദഗതി വരുത്തുന്ന പുതിയ ചട്ടങ്ങളുടെ ശുപാർശകൾ ഉൾപ്പെടുത്തി യുഎസ് തൊഴിൽവകുപ്പ് ‘പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്മെന്റ്’ (പിഇആർഎം) അവതരിപ്പിച്ചു. നഴ്സ്, ഫിസിക്കൽ തെറപ്പിസ്റ്റ് എന്നിവ മുതൽ ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള പ്രൊഫഷണൽ തസ്തികകളിൽ വരെ അമേരിക്കൻ പൗരന്മാർക്ക് മുൻഗണന ഉറപ്പാക്കുന്നതാണ് പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ നിയമത്തിലെ പുതിയ ഭേദഗതി. പുതിയ നിർദ്ദേശങ്ങൾ പ്രകാരം, കമ്പനികൾ തൊഴിലൊഴിവുകൾ വിജ്ഞാപനം ചെയ്യുമ്പോൾ അവ വിദേശികളെ മാത്രം ലക്ഷ്യമിട്ടുള്ളതാകാൻ പാടില്ല. അമേരിക്കക്കാർക്കും കൂടി അപേക്ഷിക്കാൻ സാധിക്കുന്ന തരത്തിലായിരിക്കണം യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടത്. റിക്രൂട്ട്മെന്റ് നടപടികൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കണം. തൊഴിൽപരസ്യങ്ങൾ പത്രങ്ങളിൽ നൽകുന്നതിന് പകരം വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലുമാണ് പ്രസിദ്ധീകരിക്കേണ്ടത്. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി 90 ദിവസം വരെ സമയം അനുവദിക്കണം. യോഗ്യരായ അമേരിക്കൻ ഉദ്യോഗാർത്ഥികളെ ലഭിച്ചില്ലെങ്കിൽ മാത്രമേ വിദേശികളെ നിയമിക്കുന്ന കാര്യം പരിഗണിക്കാവൂ. കൂടാതെ, അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട തസ്തികകളിൽ രണ്ട് വർഷത്തിനകം വിദേശികളെ നിയമിക്കരുതെന്നും കർശന വ്യവസ്ഥയുണ്ട്. നിലവിൽ യുഎസ് കമ്പനികൾ വിദേശികളെ സ്ഥിരം ജോലിക്കായി നിയമിക്കുന്നത് പിഇആർഎം ലേബർ സർട്ടിഫിക്കേഷൻ നടപടികളിലൂടെയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy