വിമാനത്തിനകത്ത് പുകവലി: ഗൾഫിൽ നിന്നെത്തിയ പ്രവാസി മലയാളി അറസ്റ്റിൽ! ഗുരുതര നിയമലംഘനം
കുവൈത്തിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനകത്ത് പുകവലിച്ചതിനെ തുടര്‍ന്ന് കാസർകോട് നീലേശ്വരം സ്വദേശിയെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. യാത്രയ്ക്കിടെ വിമാനത്തിനകത്ത് പുകവലിച്ചത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഗുരുതര നിയമലംഘനമായാണ് കണക്കാക്കപ്പെടുന്നത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ സുരക്ഷാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിമാനത്താവള പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
വിമാനത്തിനകത്ത് ഇത്തരം നിയമലംഘനങ്ങൾ നടത്തിയാൽ കർശന നടപടി നേരിടേണ്ടിവരുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ മുന്നറിയിപ്പ് നൽകി. യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി പാലിക്കണമെന്നതാണ് എയർലൈൻസിന്റെ നിർദേശം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
നോര്‍ക്ക കെയര്‍ എന്‍റോൾമെന്‍റ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; പ്രവാസി മലയാളികള്‍ക്ക് ലഭിക്കുക സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്
പ്രവാസി കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്‍റെ എന്‍റോള്‍മെന്റ് ഒക്ടോബര്‍ 31 ന് രാത്രി 12 മണിവരെ തുടരും. ഒക്ടോബര്‍ 29 വൈകിട്ട് അഞ്ച് മണിവരെയുളള കണക്കനുസരിച്ച് 76,954 പേര്‍ ഇതിനകം എന്‍റോള്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി അല്ലെങ്കില്‍ എന്‍.ആര്‍.കെ ഐഡി കാര്‍ഡ് ഉള്ള പ്രവാസി കേരളീയര്‍ക്ക് പദ്ധതിയില്‍ പങ്കെടുക്കാം. www.norkaroots.kerala.gov.in എന്ന നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.
ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസില്‍ താഴെ പ്രായമുള്ള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിലാണ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നത്. 25 വയസില്‍ താഴെ പ്രായമുള്ള ഓരോ അധിക കുട്ടിക്കും ₹4,130 രൂപയാണ് പ്രീമിയം. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18–70 വയസ്) ₹8,101 രൂപയാണ് നിരക്ക്.
പദ്ധതിയിലൂടെ ₹5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ₹10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. അംഗങ്ങളാകുന്നവര്‍ക്ക് കേരളപിറവി ദിനമായ നവംബര്‍ 1 മുതല്‍ പരിരക്ഷ ലഭ്യമാകും. നിലവില്‍ കേരളത്തിലെ 500-ലധികം ആശുപത്രികളും രാജ്യത്തെ 18,000-ത്തോളം ആശുപത്രികളും വഴി ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതിയുടെ പ്രധാന ആകർഷണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഡ്രൈവർമാർ ജാഗ്രത പാലിക്കുക; ഇന്ന് രാത്രി ഖത്തറിൽ മഞ്ഞിന് സാധ്യത
രാജ്യത്തെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ പുറത്ത് വിട്ടതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. ഇതനുസരിച്ച്, ഈ വാരാന്ത്യത്തില്‍ രാത്രികളില്‍ ദൃശ്യപരത കുറയാനും താപനില ഇടിയാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ഈ വാരാന്ത്യത്തില്‍ താപനില 24 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് പരമാവധി 35 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. ഇന്നും നാളെയും ഇതേ തരത്തിലുള്ള കാലാവസ്ഥ തുടരുമെന്നും വകുപ്പ് വ്യക്തമാക്കി.
പകല്‍ സമയത്ത് ചൂടുള്ള കാലാവസ്ഥയും വൈകുന്നേരങ്ങളില്‍ നേരിയതും തണുത്തതുമായ കാലാവസ്ഥയും അനുഭവപ്പെടും. രാത്രി സമയത്ത് മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 13 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും, കടല്‍ത്തിരമാലകള്‍ നാല് അടി വരെ ഉയരാനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)