Posted By user Posted On

സാധാരണക്കാരന്റെ പോക്കറ്റ് കീറുമോ? നവംബര്‍ 1 മുതല്‍ ഇവയില്‍ മാറ്റം; അറിയേണ്ടതെല്ലാം! ??

നവംബർ 1 മുതൽ രാജ്യത്ത് ആധാർ കാർഡ്, ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഇന്ധന മേഖലകൾ ഉൾപ്പെടെ പൊതുജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ വരാനിരിക്കുന്നു. സാധാരണക്കാർക്ക് ഏറെ പ്രാധാന്യമുള്ള ഈ പരിഷ്‌കാരങ്ങൾ ദിവസേനയുള്ള സാമ്പത്തിക ഇടപാടുകളെയും സേവനങ്ങളെയും സ്വാധീനിക്കും. പ്രധാനമായ അഞ്ച് മാറ്റങ്ങൾ ചുവടെ:

ആധാർ കാർഡ് പുതുക്കൽ ഇനി വീട്ടിലിരുന്ന് തന്നെ

യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) പുതിയ നിർദ്ദേശപ്രകാരം ഇനി ആധാർ സേവാ കേന്ദ്രങ്ങളിൽ പോകാതെ തന്നെ ഓൺലൈൻ വഴി പേര്, മേൽവിലാസം, ജനന തീയതി, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം.
പാൻ, റേഷൻ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയ സർക്കാർ ഡാറ്റാബേസുകളിലെ വിവരങ്ങളുമായി ബന്ധപ്പെടുത്തി യുഐഡിഎഐ സ്വയം പരിശോധന നടത്തും. അതിനാൽ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതില്ല. എന്നാൽ വിരലടയാളം, ഐറിസ് സ്കാൻ പോലുള്ള ബയോമെട്രിക് അപ്‌ഡേറ്റുകൾക്കായി സേവാ കേന്ദ്രങ്ങളെ സമീപിക്കേണ്ടതാണ്.

പാൻ-ആധാർ ലിങ്ക് നിർബന്ധം; ഡിസംബർ 31 അവസാന തീയതി

പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കൽ ഡിസംബർ 31-നകം പൂർത്തിയാക്കേണ്ടതാണ്. ഈ തീയതിക്ക് ശേഷം ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ 2026 ജനുവരി 1 മുതൽ നിഷ്‌ക്രിയമാക്കും. ഇതോടെ മ്യൂച്വൽ ഫണ്ടുകൾ, ഡിമാറ്റ് അക്കൗണ്ടുകൾ, ബാങ്കിംഗ് ഇടപാടുകൾ തുടങ്ങിയവക്ക് തടസ്സം നേരിടാൻ സാധ്യതയുണ്ട്.

എസ്ബിഐ ക്രെഡിറ്റ് കാർഡ് ചാർജുകളിൽ വർധന

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ ചില സേവനങ്ങൾക്കായി അധിക ചാർജുകൾ നൽകേണ്ടിവരും.

അൺസെക്യൂർഡ് കാർഡ് ഇടപാടുകൾ: 3.75% ചാർജ്.

വിദ്യാഭ്യാസ ഫീസ്: മൂന്നാം കക്ഷി ആപ്പുകൾ വഴി ഫീസ് അടയ്ക്കുമ്പോൾ 1% അധിക ഫീസ്. (സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വഴിയോ പി.ഒ.എസ്. മെഷീൻ വഴിയോ അടച്ചാൽ ഫീസ് ഒഴിവാക്കാം.)

വാലറ്റ് ലോഡിംഗ്: ₹1,000-ൽ കൂടുതലുള്ള ലോഡിംഗിന് 1% ഫീസ്.

ചെക്ക് മുഖേന പേയ്‌മെന്റ്: കാർഡ്-ടു-ചെക്ക് ഇടപാടുകൾക്ക് ₹200 ഫീസ്.

എൽ.പി.ജി, സി.എൻ‌.ജി വിലകളിൽ മാറ്റം

എണ്ണക്കമ്പനികൾ നവംബർ 1-ന് എൽ.പി.ജി, സി.എൻ‌.ജി വിലകൾ പുനഃപരിശോധിക്കും. അന്താരാഷ്ട്ര എണ്ണവിപണിയിലെ വിലയെ ആശ്രയിച്ചായിരിക്കും പുതിയ നിരക്കുകൾ നിശ്ചയിക്കുക.

ഈ പരിഷ്‌കാരങ്ങൾ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ചെലവുകളെയും നേരിട്ട് ബാധിക്കുന്നതിനാൽ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റങ്ങൾക്കായി പൊതുജനങ്ങൾ മുൻകൂട്ടി തയ്യാറെടുപ്പ് നടത്തണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

നോര്‍ക്ക കെയര്‍ എന്‍റോൾമെന്‍റ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; പ്രവാസി മലയാളികള്‍ക്ക് ലഭിക്കുക സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്

പ്രവാസി കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്‍റെ എന്‍റോള്‍മെന്റ് ഒക്ടോബര്‍ 31 ന് രാത്രി 12 മണിവരെ തുടരും. ഒക്ടോബര്‍ 29 വൈകിട്ട് അഞ്ച് മണിവരെയുളള കണക്കനുസരിച്ച് 76,954 പേര്‍ ഇതിനകം എന്‍റോള്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി അല്ലെങ്കില്‍ എന്‍.ആര്‍.കെ ഐഡി കാര്‍ഡ് ഉള്ള പ്രവാസി കേരളീയര്‍ക്ക് പദ്ധതിയില്‍ പങ്കെടുക്കാം. www.norkaroots.kerala.gov.in എന്ന നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.

ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസില്‍ താഴെ പ്രായമുള്ള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിലാണ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നത്. 25 വയസില്‍ താഴെ പ്രായമുള്ള ഓരോ അധിക കുട്ടിക്കും ₹4,130 രൂപയാണ് പ്രീമിയം. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18–70 വയസ്) ₹8,101 രൂപയാണ് നിരക്ക്.
പദ്ധതിയിലൂടെ ₹5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ₹10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. അംഗങ്ങളാകുന്നവര്‍ക്ക് കേരളപിറവി ദിനമായ നവംബര്‍ 1 മുതല്‍ പരിരക്ഷ ലഭ്യമാകും. നിലവില്‍ കേരളത്തിലെ 500-ലധികം ആശുപത്രികളും രാജ്യത്തെ 18,000-ത്തോളം ആശുപത്രികളും വഴി ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതിയുടെ പ്രധാന ആകർഷണം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഡ്രൈവർമാർ ജാഗ്രത പാലിക്കുക; ഇന്ന് രാത്രി ഖത്തറിൽ മഞ്ഞിന് സാധ്യത

രാജ്യത്തെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ പുറത്ത് വിട്ടതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. ഇതനുസരിച്ച്, ഈ വാരാന്ത്യത്തില്‍ രാത്രികളില്‍ ദൃശ്യപരത കുറയാനും താപനില ഇടിയാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ഈ വാരാന്ത്യത്തില്‍ താപനില 24 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് പരമാവധി 35 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. ഇന്നും നാളെയും ഇതേ തരത്തിലുള്ള കാലാവസ്ഥ തുടരുമെന്നും വകുപ്പ് വ്യക്തമാക്കി.

പകല്‍ സമയത്ത് ചൂടുള്ള കാലാവസ്ഥയും വൈകുന്നേരങ്ങളില്‍ നേരിയതും തണുത്തതുമായ കാലാവസ്ഥയും അനുഭവപ്പെടും. രാത്രി സമയത്ത് മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 13 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും, കടല്‍ത്തിരമാലകള്‍ നാല് അടി വരെ ഉയരാനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version