സാല്വ റോഡിൽ താൽക്കാലിക അടച്ചിടൽ: യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ആഷ്ഘാൽ
ദോഹ: സാല്വ റോഡിൽ ഭാഗികമായ താൽക്കാലിക അടച്ചിടുന്നതായി ഖത്തർ പൊതുമരാമത്ത് അതോറിറ്റി(ആഷ്ഘാൽ). അൽ-അസിരി ഇന്റർചേഞ്ച് (എക്സിറ്റ് 6) മുതൽ ജബൂർ ബിൻ അഹ്മദ് ഇന്റർചേഞ്ച് വരെ ബു സമ്രയിലേക്ക് പോകുന്ന വഴിയിലാണ് ഈ നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്.
റോഡിന്റെ അറ്റകുറ്റ പണികൾ നടത്തുന്നതിനായാണ് അടച്ചിടൽ ഏർപ്പെടുത്തിയിരിക്കുന്നത്.2025 ഓഗസ്റ്റ് 29 (വെള്ളി) പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെയും
2025 ഓഗസ്റ്റ് 30 (ശനി) പുലർച്ചെ 2 മണി മുതൽ രാവിലെ 8 മണി വരെയുമാണ് അടച്ചിടുക
അടച്ചിടൽ സമയത്ത് യാത്ര ചെയ്യുന്നവർ വേഗപരിധി പാലിക്കുകയും , മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കുകകയും വേണം.കൂടാതെ ആവശ്യമായാൽ മാറ്റുവഴികൾ ഉപയോഗിക്കണമെന്നും ആഷ്ഘാൽ അധികൃതർ അറിയിച്ചു
പൊതുജനങ്ങളോട് സഹകരണം അഭ്യർത്ഥിക്കുകയും, നിർദ്ദിഷ്ട സമയക്രമം പാലിച്ചാൽ സുരക്ഷിതമായ യാത്ര സാധ്യമാകുമെന്നും വ്യക്തമാക്കി.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)