ഖത്തർ തണുത്തു തുടങ്ങി : ചില പ്രദേശങ്ങളിൽ താപനില 28–29°C വരെ താഴ്ന്നു
ദോഹ: ഖത്തറിൽ പതിവായി ഓഗസ്റ്റ് മാസത്തിൽ രേഖപ്പെടാറുള്ള 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂട് കുറഞ്ഞ്, കഴിഞ്ഞ ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ 28–29 ഡിഗ്രി സെൽഷ്യസ് വരെ റിപ്പോർട്ട് ചെയ്തതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഓഗസ്റ്റ് 25-ന് അബു സാമ്ര മേഖലയിൽ ഏറ്റവും കുറഞ്ഞ താപനിലയായി 26°C രേഖപ്പെടുത്തിയിരുന്നു .മറ്റ് ചില മേഖലകളിലും 28–29°C വരെ കുറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഈ കാലാവസ്ഥാ മാറ്റം “സുഹൈൽ” (Suhail) നക്ഷത്രം ഉദിക്കുന്ന സമയത്താണ് സംഭവിക്കാറുള്ളത് . അറബ് രാജ്യങ്ങളിൽ ഈ നക്ഷത്രത്തിന്റെ ഉദയം കടുത്ത വേനൽക്കാലം അവസാനിക്കുന്നതിന്റെ തുടക്കമായി കരുതപ്പെടുന്നു. സാധാരണയായി ഇത് രാത്രിയിൽ തണുപ്പ് അനുഭവപ്പെടുന്നതിന്റെയും ദിവസങ്ങൾ പതിയെ തണുത്തുവരുന്നതിന്റെയും സൂചനയാണ്.
ഇപ്പോഴും പകൽ സമയത്ത് ചൂട് ശക്തമാണ്.
എന്നാൽ രാത്രി, പുലർച്ചെ സമയങ്ങളിൽ താപനില കുറയാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ സുഖപ്രദമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് വിദഗ്ധർ സൂചന നൽകി.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)