Posted By user Posted On

ജീ​വ​ന്റെ വി​ല​യാ​ണ്, റോ​ഡ് ബ്ലോ​ക്ക് ചെ​യ്ത് പാ​ർ​ക്കി​ങ് വേ​ണ്ട: ഖത്തര്‍ അധികൃതര്‍

ദോ​ഹ: ന​മ​സ്കാ​ര സ​മ​യ​മാ​യാ​ൽ ഓ​ടി​ക്കി​ത​ച്ചെ​ത്തി പ​ള്ളി​ക​ൾ​ക്ക് മു​ന്നി​ൽ എ​ങ്ങ​നെ​യും വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് പോ​കു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ.അ​ല​ക്ഷ്യ​മാ​യും, ​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യും വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​രാ​ണെ​ങ്കി​ൽ, ഈ ​ദു​ശ്ശീ​ല​ത്തി​ന് നി​ങ്ങ​ൾ വ​ലി​യ വി​ല​​യാ​ണ് കൊ​ടു​ക്കേ​ണ്ടി​വ​രു​ന്ന​തെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തു​ക​യാ​ണ് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. ​

സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ലെ ന​മ​സ്കാ​ര സ​മ​യ​ങ്ങ​ളി​ലും കൂ​ടു​ത​ൽ പേ​ർ ഒ​ന്നി​ച്ച് പ​​ങ്കെ​ടു​ക്കു​ന്ന വെ​ള്ളി​യാ​ഴ്ച ജു​മു​അ ന​മ​സ്കാ​ര​സ​മ​യ​ങ്ങ​ളി​ലും പ​ള്ളി​ക​ൾ​ക്ക് മു​ന്നി​ലും, പ​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട റോ​ഡു​ക​ളി​ലും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യു​ള്ള പാ​ർ​ക്കി​ങ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ‘എ​ക്സ്’ പ്ലാ​റ്റ്ഫോം വ​ഴി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.പൊ​ലീ​സ്, ആം​ബു​ല​ൻ​സ്, സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ൾ​പ്പെ​ടെ എ​മ​ർ​ജ​ൻ​സി സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ഴി നി​ഷേ​ധി​ക്കും​വി​ധ​മു​ള്ള പാ​ർ​ക്കി​ങ് പാ​ടി​ല്ലെ​ന്നാ​ണ് ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.

റോ​ഡു​ക​ളി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യു​ള്ള പാ​ർ​ക്കി​ങ് ​പ്ര​ദേ​ശ​ത്തെ ട്രാ​ഫി​ക് ​​​​​​​േബ്ലാ​ക്കി​നും വ​ഴി​വെ​ക്കും. ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാ​നും, ജീ​വ​ൻ​ര​ക്ഷ പ്ര​വ​ർ​ത്ത​ന​ത്തി​നും ത​ട​സ്സ​മാ​വും വി​ധം പാ​ർ​ക്കി​ങ് പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശി​ച്ചു.അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഓ​ടി​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സ​മാ​കാ​ത്ത​വി​ധം വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്നും ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ങ്കു​വെ​ച്ച വി​ഡി​യോ​യി​ൽ അ​റി​യി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version