പെർമിറ്റില്ലാതെ യുഎഇ പൗരന്മാരെ ഹജ്ജിനെത്തിച്ചാൽ വൻതുക പിഴ
പെർമിറ്റില്ലാതെ യുഎഇ പൗരന്മാരെ ഹജ്ജിനായി സൗദിയിൽ എത്തിച്ചാൽ അര ലക്ഷം ദിർഹം പിഴ ചുമത്തുമെന്നു മതകാര്യ വകുപ്പ് അറിയിച്ചു. സൗദി മതകാര്യ മന്ത്രാലയത്തിന്റെ പെർമിറ്റാണ് ഹജ് കർമത്തിനു അനുമതി ലഭിച്ചതിന്റെ ആധികാരിക രേഖ. യൂഎഇയിൽ നിന്നുള്ളവർക്കു സുരക്ഷിതമായി ഹജ് നിർവഹിക്കുന്നതിനാണ് പുതിയ തീരുമാനമെന്നും മതകാര്യ വകുപ്പ് വ്യക്തമാക്കി.സുരക്ഷ ലക്ഷ്യമിട്ടാണ് അനധികൃതമായി ആളുകളെ എത്തിക്കുന്നതു തടയുന്നതെന്നും ജനറൽ അതോറി റ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ്സ് ആൻഡ് സക്കാത്ത് വ്യക്തമാക്കി 6228 പേർക്കാണു യൂഎഇയിൽ നിന്നും ഇത്തവണ ഹജ്ജിന് അനുമതി ലഭിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)