ഖത്തറിലെ ഈ പ്രധാന റോഡുകള്‍ വാരന്ത്യം മുതല്‍ അടച്ചിടും
ദോഹ: ഖത്തറില്‍ ഇസ്ഗാവ, അല്‍ ഇഷൈഖര്‍ സ്ട്രീറ്റുകളില്‍ ഗാതഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മെയ് 30, വെള്ളിയാഴ്ച പുലര്‍ച്ചെ 12 മുതല്‍ വൈകുന്നേരം 6 വരെ ഇസ്ഗാവ സ്ട്രീറ്റിന്റെ ഒരു ഭാഗം താല്‍ക്കാലികമായി അടച്ചിടും. അസ്ഫാല്‍റ്റ് ലെയര്‍ ജോലികളുടെ ഭാഗമായാണ് റോഡ് അടയ്ക്കുന്നത്. ന്യൂ അല്‍ ഹതീം സ്ട്രീറ്റില്‍ നിന്ന് സെക്രീറ്റ് സ്ട്രീറ്റിലേക്കുള്ള ഒരു ദിശയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മെയ് 29, വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് അല്‍-ഇഷൈഖര്‍ സ്ട്രീറ്റിന്റെ ഇരു ദിശകളിലുമുള്ള ഒരു ഭാഗം താല്‍ക്കാലികമായി അടച്ചിടുമെന്നും പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)