Posted By user Posted On

ഖത്തറിലെ ഐഷ ബിൻത് ഹമദ് അൽ അത്തിയ്യയിൽ സ്ത്രീകൾക്കായി ഫിസിയോതെറാപ്പി വിഭാഗം തുറന്നു; പ്രവാസി വനിതകൾക്ക് ഗുണകരമാകും

ദോഹ ∙ ഖത്തറിൽ വനിതകൾക്കായി ഫിസിയോതെറാപ്പി ഔട്ട്പേഷ്യന്റ് വകുപ്പ് പ്രവർത്തനം തുടങ്ങി. ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി ) കീഴിലെ ഐഷ ബിൻത് ഹമദ് അൽ‍ അത്തിയ്യ ആശുപത്രിയിലാണ് പുതിയ ഒപി തുറന്നത്. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ സ്പെഷലൈസ്ഡ് ഫിസിയോതെറാപ്പി പരിചരണത്തിന്റെ വർധിച്ചു വരുന്ന ആവശ്യകത കണക്കിലെടുത്താണ് സ്ത്രീകൾക്കായി പ്രത്യേക വിഭാഗം തുറന്നത്.

മുതിർന്നവർക്കായുള്ള എച്ച്എംസിയുടെ സൈക്കോതെറാപ്പി ഔട്ട്പേഷ്യന്റ് സേവന വിപുലീകരണത്തിന്റെ അവസാനഘട്ടമാണിത്.പുരുഷന്മാർക്കായി നേരത്തെ ഫിസിയോതെറാപ്പി ഒപി തുറന്നതിന് പിന്നാലെയാണ് സ്ത്രീകൾക്കും പ്രത്യേക വകുപ്പ് തുടങ്ങിത്. ഓർത്തോപീഡിക് പ്രീ-പോസ്റ്റ് സർജിക്കൽ പരിചരണം, മസ്ക്കുലോസ്കെലറ്റൽ വൈകല്യങ്ങൾ, വിട്ടുമാറാത്ത പെയ്ൻ മാനേജ്മെന്റ് എന്നിങ്ങനെയുള്ള പരിചരണങ്ങളാണ് പുതിയ ഒപിയിൽ ലഭിക്കുന്നത്.

അത്യാധുനിക സാങ്കേതിക വിദ്യകളിൽ പ്രവർത്തിക്കുന്ന നൂതന ഉപകരണങ്ങളാണ് ഫിസിയോതെറാപ്പി ഒപിയിലുള്ളത്. പുതിയ വിപുലീകരണം രോഗികളുടെ കാത്തിരിപ്പ് സമയവും കുറയ്ക്കുക മാത്രമല്ല രോഗികൾക്ക് മികച്ച അനുഭവം ഉറപ്പാക്കാനും കഴിയുമെന്ന് ഐഷ ബിൻത് ഹമദ് അൽ അത്തിയ്യ ആശുപത്രി സിഇയും മെഡിക്കൽ ഡയറക്ടറുമായ ഡോ.ഇബ്രാഹിം ഫൗസി ഹസൻ പറഞ്ഞു.

നിലവിൽ അൽഖോർ ആശുപത്രിയിൽ നൽകുന്ന ഫിസിയോതെറാപ്പി സേവനങ്ങൾക്ക് പകരമായിരിക്കും ഐഷ ബിൻത് ഹമദ് അൽ അത്തിയ്യ ആശുപത്രിയിലേതെന്നും അധികൃതർ വ്യക്തമാക്കി. ഇവിടുത്തെ നിലവിലെ അപ്പോയ്ൻമെന്റുകൾ സംബന്ധിച്ച് അധികൃതർ രോഗികളുമായി ബന്ധപ്പെടും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version