ഈദ് അൽ അദ്ഹ; അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഖത്തറില്‍ പൊതുമേഖലയ്ക്ക് ബലിപ്പെരുന്നാളിന് (ഈദ് അല്‍ അദ്ഹ) അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഔദ്യോഗിക അവധി ദിനങ്ങള്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകാരം നല്‍കി. ദു അല്‍ ഹിജ്ജ 9 മുതല്‍ 13 വരെയായിരിക്കും ഈദ് അല്‍ അദ്ഹ അവധി. രാജ്യത്തെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. അതേസമയം രണ്ട് ഔദ്യോഗിക അവധി ദിവസങ്ങള്‍ക്കിടയില്‍ വരുന്ന പ്രവൃത്തി ദിവസവും അവധിയായിരിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)