അല്‍ എഷൈഗര്‍ സ്ട്രീറ്റില്‍ ഗാതഗത നിയന്ത്രണം
ദോഹ: ഖത്തറിലെ അല്‍ എഷൈഗര്‍ സ്ട്രീറ്റില്‍ താല്‍ക്കാലിക ഗാതഗത നിയന്ത്രണം. ആസ്ഫാല്‍റ്റ് ലെയര്‍ ജോലികള്‍ നടപ്പിലാക്കുന്നതിനായാണ് റോഡ് അടയ്ക്കുന്നത്. 2025 മെയ് 22 വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതല്‍ മൂന്ന് ദിവസത്തേക്ക് അല്‍-എഷൈഗര്‍ സ്ട്രീറ്റിന്റെ ഇരു ദിശകളിലുമുള്ള ഒരു ഭാഗം താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു. ഈ സമയത്ത്, അല്‍-എഷൈഗര്‍ സ്ട്രീറ്റിലേക്കുള്ള യാത്രക്കാര്‍ റിഫ സ്ട്രീറ്റ്, സ്ട്രീറ്റ് 1152, അല്ലെങ്കില്‍ അല്‍ ഖോര്‍ റോഡ് എന്നിവ ഉപയോഗിക്കണം. തുടര്‍ന്ന് പ്രാദേശിക റോഡുകള്‍ ഉപയോഗിച്ച് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താനാകും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)