തിരുവനന്തപുരം വിമാനത്താവളത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് നിരക്ക് പരിഷ്‌കരിച്ചു; ഇനി പുതിയ നിരക്കുകള്‍
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് നിരക്ക് പരിഷ്‌കരിച്ചു. മേയ് 15ന് പുലര്‍ച്ചെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇരുചക്ര വാഹനങ്ങള്‍ക്കും സ്വകാര്യ കാറുകള്‍ക്കും ആദ്യത്തെ പത്ത് മിനിറ്റ് മാത്രമാണ് സൗജന്യ പാര്‍ക്കിങ് അനുവദിക്കുകയ എന്നാല്‍ ഓട്ടോറിക്ഷകള്‍ക്കും ടാക്‌സി കാറുകള്‍ക്കും സൗജന്യ പാര്‍ക്കിങ് സമയം അനുവദിക്കില്ല.
പുതിയ നിരക്കുകള്‍ ഇങ്ങനെ:
- ഇരുചക്ര വാഹനങ്ങള്‍ – ആദ്യത്തെ 10 മിനിറ്റ് സൗജന്യം, രണ്ട് മണിക്കൂര്‍ വരെ 20 രൂപ, 12 മണിക്കൂര്‍ വരെ 100 രൂപ, 24 മണിക്കൂര്‍ വരെ 150 രൂപ
- ഓട്ടോറിക്ഷ – ആദ്യത്തെ പത്ത് മിനിറ്റ് 20 രൂപ, രണ്ട് മണിക്കൂര്‍ വരെ 50 രൂപ, 12 മണിക്കൂര്‍ വരെ 150 രൂപ, 24 മണിക്കൂര്‍ വരെ 200 രൂപ.
- സ്വകാര്യ കാറുകള്‍ – ആദ്യത്തെ 10 മിനിറ്റ് സൗജന്യം, രണ്ട് മണിക്കൂര്‍ വരെ 100 രൂപ, 12 മണിക്കൂര്‍ വരെ 250 രൂപ, 24 മണിക്കൂര്‍ വരെ 300 രൂപ
- കൊമേഴ്‌സ്യല്‍ കാറുകള്‍ – ആദ്യത്തെ 10 മിനിറ്റ് 50 രൂപ, രണ്ട് മണിക്കൂര്‍ വരെ 100 രൂപ, 12 മണിക്കൂര്‍ വരെ 250 രൂപ, 24 മണിക്കൂര്‍ വരെ 300 രൂപ
- ടെമ്പോ/മിനി ബസ് – ആദ്യത്തെ രണ്ട് മണിക്കൂര്‍ വരെ 200 രൂപ, 12 മണിക്കൂര്‍ വരെ 300 രൂപ, 24 മണിക്കൂര്‍ വരെ 500 രൂപ
- കോച്ചുകള്‍/ട്രക്കുകള്‍ – ആദ്യത്തെ രണ്ട് മണിക്കൂര്‍ വരെ 300 രൂപ, 12 മണിക്കൂര്‍ വരെ 400 രൂപ, 24 മണിക്കൂര്‍ വരെ 600 രൂപ
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)