ഖത്തറിൽ കുടുങ്ങിയ 30 അഫ്ഗാൻ പെൺകുട്ടികൾക്ക് രക്ഷ: കാനഡയിലെ റജിന സർവകലാശാലയിൽ പഠനം തുടരാൻ അവസരം
ദോഹ: വിദ്യാഭ്യാസാവകാശം നഷ്ടപ്പെട്ട് ഖത്തറിൽ കുടുങ്ങി കിടന്നിരുന്ന 30 അഫ്ഗാൻ പെൺകുട്ടികൾക്ക് പുതിയ പ്രതീക്ഷ. ഇനി ഇവർക്ക് കാനഡയിലെ റജിന സർവകലാശാലയിൽ പഠനം തുടരാം.
യുഎസ് സാമ്പത്തികസഹായം പെട്ടെന്ന് നിർത്തിയതോടെ ഖത്തറിൽ കുടുങ്ങിയിരുന്ന ഇവരുടെ പഠനം വിമൻ ലീഡേഴ്സ് ഓഫ് ടുമാറോ എന്ന കാനഡയിലെ മനുഷ്യാവകാശ സംഘടനയാണ് ഏറ്റെടുത്തിരിക്കുകയാണ്.റജിന സർവകലാശാല അധികൃതർ 30 വിദ്യാർത്ഥിനികളെയും സസ്കാച്ചെവാൻ ക്യാമ്പസിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. പഠനത്തിനും താമസത്തിനും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ടെന്നും ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്തു.
താലിബാൻ ഭരണകൂടം പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം നിരോധിച്ച സാഹചര്യത്തിലാണ് ഇവർ പഠനത്തിന് വിദേശ സഹായം തേടേണ്ടിവന്നത്. യുഎസിൽ നിന്നുള്ള പിന്തുണ നഷ്ടപ്പെട്ടപ്പോൾ അവരുടെ ഭാവി ഇരുളിലായിരുന്നുവെങ്കിലും, കാനഡയിലെ വാൻകൂവർ ആസ്ഥാനമായ ‘വിമൻ ലീഡേഴ്സ് ഓഫ് ടുമാറോ’ മുന്നോട്ട് വന്നതാണ് വഴിത്തിരിവായത്. വിദ്യാർത്ഥിനികളുടെ സർവകലാശാലാ ഫീസിനായി 140,000 മുതൽ 500,000 ഡോളർ വരെയുള്ള തുക അവർ ഇതിനകം സമാഹരിച്ചുകഴിഞ്ഞുവെന്ന് സംഘടനയുടെ സ്ഥാപക ഫരീബ റെസായി വ്യക്തമാക്കി. നടപടികൾ പൂർത്തിയായ ഉടൻ പ്രവേശനം നൽകാൻ സർവകലാശാലയും അനുകൂലിക്കുകയായിരുന്നു
സ്ത്രീകളുടെ വിദ്യാഭ്യാസം ഇല്ലാതാക്കുന്ന താലിബാൻ നടപടികൾക്കെതിരെയുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യത്തിന്റെ ശക്തമായ സന്ദേശമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)