ഖത്തറില്‍ നീറ്റ് പരീക്ഷ എഴുതുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
ദോഹ: ഖത്തറില്‍ നീറ്റ് പരീക്ഷ എഴുതുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പേനയും പേപ്പറും ഉപയോഗിച്ചാണ് പരീക്ഷ. മാര്‍ഗനിര്‍ദേശങ്ങള്‍ https://neet.nta.nic.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. മെയ് 4ന് ഞായറാഴ്ചയാണ് പരീക്ഷ. ഖത്തര്‍ സമയം രാവിലെ 11.30 മുതല്‍ 2.30 വരെ പരീക്ഷ നടക്കും.
പരീക്ഷ നടക്കുന്ന സ്ഥലം:
CENT NO.: 9906101, CITY CODE: 9906, CENTRE NAME: MES INDIAN SCHOOL (MAIN CAMPUS), ADDRESS: P.O.BOX-3453, BUILDING NO. 16, STREET 697, DOHA-QATAR, NEAR MESAIMEER IMMIGRATION OFFICE, DOHA, QATAR-3453
കൂടുതല്‍ വിവരങ്ങള്‍ക്ക് പരീക്ഷാ കേന്ദ്രമായ എംഇഎസ് സെന്ററില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 44572888, 55865725 (8.00AM – 3.00PM) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഹാള്‍ ടിക്കറ്റില്‍ നിര്‍ദേശിച്ചിട്ടുള്ള സമയത്തില്‍ പരീക്ഷാ സെന്ററില്‍ ഹാജരാകണം. 8.30 AM – 11.00AM ആണ് റിപ്പോര്‍ട്ടിംഗ് സമയം. ഈ സമയത്തിനുള്ളില്‍ സെന്ററില്‍ എത്തണം. പതിനൊന്ന് മണിക്ക് ഗേറ്റ് അടയ്ക്കും. ഈ സമയത്ത് രജിസ്‌ട്രേഷന്‍ റൂമില്‍ ഡോക്യുമെന്റുകളുടെ പരീശോധനയും നടക്കും. മൂന്ന് മണിക്കൂറാണ് പരീക്ഷ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)