Posted By user Posted On

ആദ്യത്തെ മിന പ്രീ-ഓൺഡ് ബോട്ട് ഷോ മെയ് 5 മുതൽ ഓൾഡ് ദോഹ പോർട്ടിൽ, പ്രവേശനം സൗജന്യം

മെയ് 5 മുതൽ 7 വരെ ദിവസവും വൈകുന്നേരം 5 മുതൽ രാത്രി 9 വരെ ഖത്തറിലെ ആദ്യത്തെ മിന പ്രീ-ഓൺഡ് ബോട്ട് ഷോയ്ക്ക് ഓൾഡ് ദോഹ പോർട്ട് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. ജെറ്റ് സ്‌കീകൾ, ഫിഷിംഗ് ബോട്ടുകൾ, യാച്ചുകൾ, സൂപ്പർയാച്ചുകൾ, പരമ്പരാഗത പായ്ക്കപ്പലുകൾ എന്നിവയുൾപ്പെടെയുള്ള സെക്കൻഡ് ഹാൻഡ് ബോട്ടുകളും മറൈൻ വെസലുകളും ഈ പ്രത്യേക പരിപാടിയിൽ പ്രദർശിപ്പിക്കും.

എല്ലാ സന്ദർശകർക്കും പ്രവേശനം സൗജന്യമാണ്. ബോട്ട് ഉടമകൾക്ക് യാതൊരു ഫീസും കൂടാതെ അവരുടെ കപ്പലുകൾ പരിപാടിയിൽ പ്രദർശിപ്പിക്കാനും കഴിയും.

സമുദ്രപ്രേമികൾ, പുതിയതായി വാങ്ങുന്നവർ, പരിചയസമ്പന്നരായ ബോട്ടർമാർ എന്നിവരെ ലക്ഷ്യമിട്ടുള്ള ഈ പരിപാടിയിൽ ഉപയോഗിച്ച വാട്ടർക്രാഫ്റ്റുകൾ കാണാനും വാങ്ങാനും അവസരമുണ്ട്. ഇതുവരെ 40-ലധികം ബോട്ടുകൾ പ്രദർശനത്തിനായി രജിസ്റ്റർ ചെയ്‌തിട്ടുമുണ്ട്.

സന്ദർശകർക്ക് ന്യായമായ വിലയ്ക്ക് ഓൺ-സൈറ്റ് അറ്റകുറ്റപ്പണികളും പരിശോധന സേവനങ്ങളും പ്രയോജനപ്പെടുത്താം. കടൽത്തീരത്തിന്റെ അന്തരീക്ഷത്തിൽ വർക്ക്ഷോപ്പുകൾ, സംഗീതം, രസകരമായ പ്രവർത്തനങ്ങൾ, ഡൈനിങ് ഓപ്ഷനുകൾ എന്നിവ ഉണ്ടാകും.

ദോഹയുടെ സ്കൈലൈനിന്റെയും വെസ്റ്റ് ബേ ടവറുകളുടെയും മനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന ഷോ മിന കോർണിഷിൽ നടക്കും.

ഖത്തറിന്റെ സമുദ്ര സംസ്കാരത്തെ പിന്തുണയ്ക്കുന്നതിനൊപ്പം കൂടുതൽ ആളുകൾക്ക് ബോട്ട് സ്വന്തമാക്കാനുള്ള അവസരം നൽകുന്നതാണ് ഈ പരിപാടിയെന്ന് ഓൾഡ് ദോഹ തുറമുഖത്തിന്റെ സിഇഒ എഞ്ചിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version