Posted By user Posted On

ഖത്തറില്‍ പൊതുമാപ്പ് മെയ് 9 ന് അവസാനിക്കും

ദോഹ: ഖത്തറില്‍ വിസ നിയമം ലംഘിച്ച് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രാജ്യം വിടാന്‍ ആഭ്യന്തര മന്ത്രാലയം അനുവദിച്ച േ്രഗസ് പിരീഡ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. ഈ വര്‍ഷം ഫെബ്രുവരി 9 ഞായറാഴ്ച മുതല്‍ നിലവില്‍ വന്ന പൊതുമാപ്പ് കാലയളവ് മെയ് 9ന് അവസാനിക്കും. മൂന്ന് മാസക്കാലയലവിലേക്കാണ് പൊതുമാപ്പ് ഗ്രേസ് പീരിയഡ് പ്രഖ്യാപിച്ചത്. മതിയായ താമസരേഖകള്‍ ഇല്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ അവസരം നല്‍കുന്നതാണ് പൊതുമാപ്പ്.ഇതിനോടകം നിരവധിപേരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത്. പ്രവാസികളുടെ പ്രവേശനം, പുറത്തുകടക്കല്‍, താമസം എന്നിവ നിയന്ത്രിക്കുന്ന 2015 ലെ നിയമം (21) ലംഘിക്കുന്നവര്‍ക്കാണ് ഗ്രേസ് പീരിയഡ് അനുവദിച്ചത്. റസിഡന്‍സിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുകയോ എന്‍ട്രി വിസ പ്രകാരം രാജ്യത്ത് അവരുടെ അംഗീകൃത കാലയളവ് കവിയുകയോ ചെയ്തവര്‍ക്ക് ഇത് ബാധകമാണെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

നിയമലംഘകര്‍ക്ക് ഹമദ് വിമാനത്താവളത്തില്‍ നേരിട്ട് ത്തെിയോ സാല്‍വ റോഡിലെ സെര്‍ച്ച് ആന്റ് ഫോളോ അപ് വിഭാഗത്തിലോ എത്തി പൊതുമാപ്പ് ഉപയോഗപ്പെടുത്താമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദിവസവും ഉച്ചയ്ക്ക് ഒരു മണിമുതല്‍ രാത്രി ഒന്‍പത് വരെ സെര്‍ച്ച് ആന്റ് ഫോളോ അപ്പ് വിഭാഗം പ്രവര്‍ത്തിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version