ഫോണിൽ ഈ മൂന്ന് കാര്യങ്ങൾ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ അക്കൗണ്ടുകൾ അപകടത്തിൽ; കുവൈത്തിന്റെ മുന്നറിയിപ്പ്

സ്മാർട്ട്‌ഫോണുകളിലെ വ്യക്തിഗത വിവരങ്ങളും ഓൺലൈൻ അക്കൗണ്ടുകളും സൈബർ ആക്രമണങ്ങളിൽ നിന്ന് സുരക്ഷിതമാക്കാൻ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം വകുപ്പ്. ഫോണുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമായ സുരക്ഷാ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് അധികൃതരുടെ നിർദേശം. അറബിയിലും ഇംഗ്ലീഷിലുമായി പുറത്തിറക്കിയ ബോധവൽക്കരണ സന്ദേശത്തിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. ഡിജിറ്റൽ അക്കൗണ്ടുകൾക്ക് അധിക സുരക്ഷ ഒരുക്കുന്നതിനായി ടു ഫാക്ടർ ഓതന്റിക്കേഷൻ (2FA) സജീവമാക്കണമെന്നാണ് പ്രധാന നിർദേശം. പാസ്‌വേഡ് ചോർന്നാലും മറ്റൊരാൾക്ക് അക്കൗണ്ടിൽ പ്രവേശിക്കുന്നത് തടയാൻ ഇരട്ട പരിശോധന സഹായിക്കും.

ലോഗിൻ നടപടികൾ കൂടുതൽ സുരക്ഷിതമാക്കാൻ ഫിംഗർപ്രിന്റ് ഉൾപ്പെടെയുള്ള ബയോമെട്രിക് സംവിധാനങ്ങളും ഉപയോഗിക്കണം. വ്യക്തികളുടെ പേരിലും വിവരങ്ങളിലും വ്യാജമായി അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതും ആൾമാറാട്ടം നടത്തുന്നതും തിരിച്ചറിയാൻ ഫോണുകളിൽ ലഭ്യമായ ബിൽറ്റ്-ഇൻ സൈബർ സുരക്ഷാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ നിർദേശിച്ചു. ഈ മുൻകരുതലുകൾ സ്വീകരിക്കുന്നത് വ്യക്തിഗത വിവരങ്ങളിലേക്കും രഹസ്യസ്വഭാവമുള്ള ഡിജിറ്റൽ രേഖകളിലേക്കും അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ സഹായിക്കും. പൊതുജനങ്ങളിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സൈബർ ക്രൈം തുടർച്ചയായ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തിവരികയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി. രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy