ലക്ഷണങ്ങൾ അവഗണിക്കരുത്; തൈറോയ്ഡ് കാൻസർ ലക്ഷണങ്ങൾ തിരിച്ചറിയണം
തൈറോയ്ഡ് ഗ്രന്ഥിയിലെ കലകളിൽ ഉണ്ടാകുന്ന അർബുദമാണ് തൈറോയ്ഡ് കാന്‍സർ. ഏതു പ്രായത്തിലും തൈറോയ്ഡ് കാൻസർ ബാധിക്കാം. എങ്കിലും 30 മുതൽ 60 വയസ്സു വരെയുള്ള സ്ത്രീകളെയാണ് ഇത് സാധാരണയായി ബാധിക്കുന്നത്. തൈറോയ്ഡ് കാൻസറിന്റെ അഞ്ച് പ്രാരംഭലക്ഷണങ്ങളെ അറിയാം.
കഴുത്തിന്റെ മുൻഭാഗത്ത് താഴെയായി കാണപ്പെടുന്ന വീക്കം അല്ലെങ്കിൽ മുഴ തൈറോയ്ഡ് കാൻസറിന്റെ ആദ്യലക്ഷണങ്ങളിലൊന്നാണ്. ഈ മുഴ വേദനയില്ലാത്തതും വളരെ സാവധാനം മാത്രം വളരുന്നതുമാണ്. അതുകൊണ്ട് തന്നെ വർഷങ്ങളോളം ഇത് തിരിച്ചറിയപ്പെടാതെ പോകാം. കട്ടിയുള്ള ഈ മുഴ കഴുത്തിൽ തൊട്ടു നോക്കി തിരിച്ചറിയാൻ സാധിക്കും.
വോക്കൽ കോർഡിനെ നിയന്ത്രിക്കുന്ന നാഡികളെ തൈറോയ്ഡ് കാൻസർ ബാധിക്കാം. ഇതുമൂലം ശബ്ദത്തിൽ വ്യത്യാസം വരുകയും ശബ്ദം പരുക്കനാകുകയും ചെയ്യും. ഈ ലക്ഷണം പലപ്പോഴും ജലദോഷമോ അലർജി പ്രശ്നങ്ങളോ വോയ്സ് സ്ട്രെയ്ൻ അഥവാ ശബ്ദത്തിന് ആയാസം ഉണ്ടായതുകൊണ്ടോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാം. നിങ്ങളുടെ ശബ്ദം പരുപരുത്തതാവുകയോ ഏതാനും ആഴ്ചകൾക്കുശേഷവും അത് മെച്ചപ്പെട്ടിട്ടില്ല എങ്കിൽ പരിശോധന നടത്തണം. തുടർച്ചയായി ശബ്ദം പരുക്കനാകുന്നത് തൈറോയ്ഡിനു സമീപമുള്ള നാഡികളിൽ ട്യൂമർ അമരുന്നതു മൂലം ആകാം.
ട്യൂമർ വളരുന്നതനുസരിച്ച് അത് അന്നനാളത്തിലും ശ്വാസനാളത്തിലും അമർത്തും. ഇതു മൂലം ഉണ്ടാകുന്ന പ്രഷർ (സമ്മർദം) മൂലം വിഴുങ്ങാൻ പ്രയാസം അനുഭവപ്പെടും. തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്ന പോലെ തോന്നും. ട്യൂമർ ശ്വാസനാളത്തിൽ അമർന്നാൽ ശ്വസിക്കാന്‍ പ്രയാസം, ശ്വസിക്കുമ്പോൾ ശബ്ദമുണ്ടാവുക തുടങ്ങിയ ശ്വസനപ്രശ്നങ്ങൾ ഉണ്ടാകും. ഈ ലക്ഷണങ്ങൾ പലപ്പോഴും ആസിഡ് റിഫ്ലക്സിന്റെയോ അണുബാധയുടേതോ അലർജിയുടേയോ ആയി തെറ്റിദ്ധറിക്കപ്പെടും. വളരെ സാവധാനം ഡെവലപ് ചെയ്യുന്നതിനാൽത്തന്നെ ഇത് തൈറോയ്ഡ് കാൻസറിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു.
കഴുത്തിന്റെ മുൻഭാഗത്തോ തൊണ്ടയിലോ സ്ഥിരമായി ഉണ്ടാകുന്ന വേദന തൈറോയ്ഡ് കാൻസറിന്റെ ലക്ഷണമാകാം.
കഴുത്തിനു പുറമെ മറ്റ് പല ലക്ഷണങ്ങളും തൈറോയ്ഡ് കാൻസറിന്റേതായുണ്ട്. അകാരണമായി ശരീരഭാരം കുറയുകയും തുടർച്ചയായി ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയും ചെയ്യുന്നത് കാൻസർ വ്യാപിച്ചതിന്റെയും അത് ശരീരത്തിലെ ഉപാപചയപ്രവർത്തനത്തെ ബാധിച്ചതിന്റെയും ലക്ഷണമാണ്. സ്ട്രെസ്സ്, അണുബാധകൾ, മറ്റ് രോഗങ്ങൾ തുടങ്ങി മറ്റനവധി ആരോഗ്യപ്രശ്നങ്ങൾ മൂലവും ശരീരഭാരം കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യാം എന്നതുകൊണ്ടുതന്നെ ഈ ലക്ഷണം പലപ്പോഴും തൈറോയ്ഡ് കാന്‍സറിന്റേതാണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)