പ്രവാസികളുടെ പുതിയ വില്ലനായി ഷുഗർ : ജീവിതശൈലിയിൽ മാറ്റമില്ലെങ്കിൽ നമ്മുടെ മക്കൾ വരെ വലിയ അപകടത്തിൽ . രക്ഷ നേടാൻ വഴികളെന്ത്?
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ “നിശ്ശബ്ദ കൊലയാളി” എന്നറിയപ്പെടുന്ന പ്രമേഹം പ്രവാസികൾക്കിടയിൽ ഉയർന്ന് കൊണ്ടിരിക്കുകയാണ് . ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങി ഗൾഫ് രാജ്യങ്ങളിൽ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രമേഹ നിരക്കുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. “ജീവിതശൈലിയിൽ മാറ്റമില്ലെങ്കിൽ അടുത്ത തലമുറ വരെ വലിയ അപകടത്തിലാണ്.”
വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
എന്തുകൊണ്ട് പ്രമേഹം ഇത്രയധികം വർധിക്കുന്നു ?
ഫാസ്റ്റ് ഫുഡ് & മധുരം നിറഞ്ഞ ഭക്ഷണം എന്നിവയാണ് പ്രധാന പ്രശ്നക്കാരൻ .
വ്യായാമക്കുറവ് -ഓഫീസുകളിൽ മണിക്കൂറുകൾ ഇരുന്ന് ജോലി ചെയ്യൽ.
അമിത ഭാരം ഇൻസുലിൻ റെസിസ്റ്റൻസ് വർധിപ്പിക്കുന്നു.
ജനിതക പശ്ചാത്തലം -കുടുംബത്തിൽ പ്രമേഹചരിത്രം ഉള്ളവർക്ക് കൂടുതൽ അപകടസാധ്യത.
ശ്രദ്ധിക്കാതെ പോയാൽ ഹൃദ്രോഗം, വൃക്ക പ്രവർത്തന തകരാർ, കാഴ്ച നഷ്ടം ,നാഡീ രോഗങ്ങൾ എന്നിവ നമ്മളെ പിടികൂടും
“പ്രമേഹം ഒറ്റൊരു രോഗമല്ല, മറ്റ് പല രോഗങ്ങളിലേക്കുള്ള കവാടമാണ്.”
പ്രമേഹം തടയാൻ എന്ത് ചെയ്യാം?
ആഹാരത്തിൽ മാറ്റം – എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ, മധുരം, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ കുറയ്ക്കുക.
ദിവസേന വ്യായാമം – കുറഞ്ഞത് 30 മിനിറ്റ് നടന്നാലും മതിയാകും.
സ്റ്റ്രെസ് കുറയ്ക്കുക – നല്ല ഉറക്കം, ധ്യാനം, വിശ്രമം.
കൃത്യമായ പരിശോധന – വർഷത്തിൽ ഒരിക്കൽ ബ്ലഡ് ഷുഗർ പരിശോധിക്കുക, പ്രത്യേകിച്ച് അപകടസാധ്യതയുള്ളവർ.
ഇൻഷുറൻസ് വളരെ പ്രധാനമാണ്.
പ്രമേഹ ചികിത്സ ചെലവേറിയതാണ്. അതിനാൽ ആരോഗ്യ ഇൻഷുറൻസ് ഉണ്ടായാൽ കുടുംബത്തിന് സാമ്പത്തിക ആശങ്ക കുറയും. ഗൾഫിലെ പല ആശുപത്രികളും ക്ലിനിക്കുകളും ഇതിനായി പ്രത്യേക പാക്കേജുകൾ നൽകുന്നുണ്ട്.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)