തൊഴിൽ മേഖലയിൽ സഹകരണം ശക്തമാക്കാനുറച്ച് ഖത്തറും ഒമാനും
ദോഹ: തൊഴിൽ മേഖലയിൽ സഹകരണം ശക്തമാക്കാനുറച്ച് ഖത്തറും ഒമാനും. ഖത്തർ തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധി സംഘം ഒമാൻ സുൽത്താനേറ്റിലേക്ക് നടത്തിയ രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങൾ ചർച്ച ചെയ്യുന്നതിനും, തൊഴിൽ മേഖലയിലെ ഏകോപനം ശക്തിപ്പെടുത്തുന്നതിനും, 2025-2027 ൽ ഈ മേഖലയിലെ സഹകരണത്തിനുള്ള എക്സിക്യൂട്ടീവ് പ്രോഗ്രാമിനെക്കുറിച്ച് ചർച്ച ചെയ്തു.
സ്വകാര്യ മേഖലയിലെ ദേശീയ ഹ്യൂമൻ റിസോഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഖമേസ് മുഹമ്മദ് അൽ നൈമിയും എംഒഎല്ലിലെ കുടിയേറ്റ തൊഴിൽ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹമദ് ഫരാജ് ദൽമൂക്കും ആയിരുന്നു പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്.
നിരവധി ഡയറക്ടറേറ്റുകൾ, തൊഴിൽ, മാനവ വിഭവശേഷി വികസന മേഖലകൾ, പ്രസക്തമായ പ്രൊഫഷണൽ അസോസിയേഷനുകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. പൊതുവായ താല്പര്യമുള്ള പരിപാടികൾ, പ്രദർശനങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവ നടത്തുന്നതിനുള്ള സഹകരണത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)