ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യപരീക്ഷണം; മലയാളി നേടിയത് 33 ലക്ഷം രൂപ
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനോടനുബന്ധിച്ചു നടത്തിയ സ്പിൻ ആൻഡ് വിൻ ഭാഗ്യപരീക്ഷണത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം (33.3 ലക്ഷം രൂപ) സമ്മാനം. 20,000 ദിർഹം മുതൽ 1.5 ലക്ഷം ദിർഹം വരെ സമ്മാനം നേടാനുള്ള അവസരത്തിലെ രണ്ടാം ശ്രമത്തിലാണ് മലയാളിയായ ഫിറോസ് ഖാന് ഇത്രയും തുക ലഭിച്ചത്.
സിംഗിൽ ട്രാൻസാക്ഷനിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ പ്രമോഷണൽ സമയം വാങ്ങുന്നവരാണ് മത്സരത്തിന് യോഗ്യരാകുക. പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാക്കും. ഇത് മാസത്തിലെ ആദ്യ ദിവസം തന്നെയായിരിക്കും. ഇവർക്ക് ഗ്രാൻഡ് പ്രൈസ് ഡ്രോയിൽ പങ്കെടുക്കാം. അത് മാസത്തിലെ മൂന്നാം ദിനമായിരിക്കും. സ്പിൻ ആൻഡ് വിൻ മത്സരത്തിൽ 150k ദിർഹം വരെയാണ് സമ്മാനതുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)