Posted By user Posted On

ആറ് മാസം മുൻപ് ‘ഭാഗ്യദേവത’യെ കുറിച്ച് അറിഞ്ഞു: മലയാളി ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ലക്ഷങ്ങളുടെ ‘ബിഗ് വിൻ’ സമ്മാനിച്ച് ബിഗ് ടിക്കറ്റ്

അബുദാബി ∙ മലയാളിയയടക്കമുള്ള  ഇന്ത്യക്കാർക്കും പാക്കിസ്ഥാനികൾക്കും ബിഗ് ടിക്കറ്റ് ‘ദ് ബിഗ് വിൻ കോണ്ടെസ്റ്റിൽ’ ആകെ 5,10,000 സമ്മാനം ലഭിച്ചു. ഇതിൽ ഏറ്റവും വലിയ തുകയായ 1,50,000 ദിർഹം സമ്മാനം നേടിയത് ആന്ധ്രാപ്രദേശിൽ നിന്നുള്ള അസ്‌ലം ഷെയ്ഖ് ആണ്. 42 വയസ്സുകാരനായ ഇദ്ദേഹം കുവൈത്തിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ്.

ആറ് മാസങ്ങൾക്ക് മുൻപാണ് ഇദ്ദേഹം സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. ഏഴ് സുഹൃത്തുക്കളോടൊപ്പം ചേർന്ന് ടിക്കറ്റുകൾ സ്ഥിരമായി എടുക്കാറുണ്ടായിരുന്ന അസ്‌ലം സമ്മാനത്തുക അവരുമായി തുല്യമായി പങ്കുവയ്ക്കുമെന്ന് പറഞ്ഞു. തന്റെ മൊബൈൽ ഷോപ്പ് വിപുലീകരിക്കാനും ഇദ്ദേഹം പദ്ധതിയിടുന്നുണ്ട്.

1,20,000 ദിർഹം നേടിയത് മലയാളിയായ സ്മിരേഷ് അതിക്കുന്ന് പറമ്പിൽ കുഞ്ചൻ(40) ആണ്. കഴിഞ്ഞ 17 വർഷമായി അൽഐനിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്തുവരുന്ന സ്മിരേഷ് 16 സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ടിക്കറ്റുകൾ എടുക്കാറ്. സമ്മാനത്തുക തന്റെ കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. വിജയികളിൽ മൂന്നാമൻ പാക്കിസ്ഥാൻ സ്വദേശിയായ മുഹമ്മദ് സിക്കന്ദർ ഹയാത്ത് ആണ്. ഇദ്ദേഹത്തിന് 100,000 ദിർഹം ആണ് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ 28 വർഷമായി അബുദാബിയിൽ താമസിക്കുന്ന ഇദ്ദേഹം 20 വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. തനിക്ക് ലഭിച്ച സമ്മാനത്തുക നാല് പെൺമക്കൾക്കും തുല്യമായി നൽകാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. നാലാമത്തെ വിജയി ഇന്ത്യക്കാരനായ ഫിറോസ് ഖാന് 40,000 ആണ് സമ്മാനമായി ലഭിച്ചത്. ഇദ്ദേഹം ഓൺലൈൻ വഴിയാണ് ടിക്കറ്റെടുത്തത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version