‘ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല, ഭാഗ്യമെത്തിയെന്ന്’; 10 വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നു, മലയാളികളെ തേടി ഒടുവിൽ ഭാഗ്യമെത്തി
അബുദാബി ബിഗ് ടിക്കറ്റിലൂടെ രണ്ട് മലയാളികൾക്ക് വീണ്ടും ഭാഗമെത്തി. ദുബൈയിലും ബഹ്റൈനിലും താമസിക്കുന്ന രണ്ട് പ്രവാസി മലയാളികളാണ് സമ്മാനം നേടിയത്. അബുദാബി ബിഗ് ടിക്കറ്റിൻറെ ബിഗ് ടിക്കറ്റ് വിൻ കോണ്ടസ്റ്റ് സീരീസ് 276ലാണ് ഇവർ സമ്മാനം നേടിയത്.
ദുബൈയിൽ താമസിക്കുന്ന അബൂട്ടി തായ കണ്ടോത്ത് 80,000 ദിർഹമാണ് സ്വന്തമാക്കിയത്. ബഹ്റൈനിൽ നിന്നുള്ള സജീവ് ജി ആർ 130,000 ദിർഹം ആണ് നേടിയത്. സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്യുന്ന 54കാരനായ അബൂട്ടി 33 വർഷമായി ദുബൈയിൽ താമസിച്ച് വരികയാണ്. കുടുംബവും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ 10 വർഷമായി ഇദ്ദേഹം ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. സമ്മാന വിവരം അറിയിച്ച് കൊണ്ടുള്ള കോൾ ലഭിച്ചപ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞെന്നും 10 വർഷത്തെ ശ്രമത്തിനൊടുവിൽ ഭാഗ്യമെത്തിയെന്നും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും അബൂട്ടി പറഞ്ഞു. കുടുംബത്തെ നല്ലൊരു അവധിക്കാലം ചെലവഴിക്കാൻ കൊണ്ടുപോകാൻ ഈ പണം ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റ് വാങ്ങുക, ശ്രമിക്കുക, ഒരു ദിവസം നിങ്ങളുടേതാകും – എന്നാണ് അദ്ദേഹത്തിന് മറ്റുള്ളവരോട് പറയാനുള്ളത്.
ബഹ്റൈനിൽ താമസിക്കുന്ന 43കാരനായ സജീവ് ഡിസൈനറാണ്. കഴിഞ്ഞ 18 വർഷമായി ഇദ്ദേഹം ബഹ്റൈനിൽ താമസിച്ച് വരികയാണ്. 13 സുഹൃത്തുക്കളുമായി ചേർന്ന് കഴിഞ്ഞ നാല് വർഷമായി ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. സമ്മാനം നേടിയെന്ന് അറിയിച്ചുള്ള ഫോൺ കോൾ ലഭിച്ചത് അവിശ്വസനീയമായ സന്തോഷം തന്ന നിമിഷമായിരുന്നു. എനിക്ക് മാത്രമല്ല എൻറെ സുഹൃത്തുക്കൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് സന്തോഷത്തിൻറെ നിമിഷമായിരുന്നു.
സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് സജീവ് പറഞ്ഞു. ഭാവിയിൽ ഇതിലും വലിയ സമ്മാനം വിജയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാവരും ബിഗ് ടിക്കറ്റ് വാങ്ങി ഭാഗ്യം പരീക്ഷിക്കണമെന്നുമാണ് സജീവിന് പറയാനുള്ളത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)