Posted By user Posted On

യുഎഇയിലെ ഈ സ്ട്രീറ്റ് ഭാഗികമായി അടച്ചിടും

അൽ ഇത്തിഹാദ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുന്നതായി അജ്മാൻ പൊലീസ് ജനറൽ കമാൻഡ് പ്രഖ്യാപിച്ചു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേയ്ക്കുള്ള ദിശയിലുള്ള റോഡാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നത്.ഇന്ന്( 14) മുതൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ എല്ലാ ദിവസവും രാത്രി 10 മുതൽ പിറ്റേന്ന് രാവിലെ 5 വരെയായിരിക്കും ഈ റോഡിൽ ഗതാഗത നിയന്ത്രണം.ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ യാത്രക്കാർ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് അജ്മാൻ പൊലീസ് നിർദ്ദേശിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version