Posted By user Posted On

ബലിപെരുന്നാള്‍; ഖത്തറില്‍ 710 പള്ളികളും പ്രാര്‍ഥനാ ഗ്രൗണ്ടുകളും സജ്ജം

ദോഹ∙ ഖത്തറില്‍ ബലിപെരുന്നാള്‍ നമസ്‌കാരത്തിനായി രാജ്യത്തുടനീളമായി 710 പള്ളികളും പ്രാര്‍ഥനാ ഗ്രൗണ്ടുകളും സജ്ജമെന്ന് ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയം. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 4.58നാണ് ഈദ് നമസ്‌കാരം. എല്ലാ വിശ്വാസികള്‍ക്കും നമസ്‌കാരത്തിനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ദോഹ വ്യവസായ മേഖലയിൽ താമസിക്കുന്ന വിശ്വാസികള്‍ക്കായി ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയം പാര്‍ക്കിങ്ങിലും പെരുന്നാള്‍ നമസ്‌കാരം നടക്കും. പുലര്‍ച്ചെ 4.15ന് മുന്‍പായി പ്രാര്‍ഥനയ്ക്ക് എത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version