യുഎഇയിൽ ഇക്കുറി 4 ദിവസം അവധി; പെരുന്നാൾ ആഘോഷിക്കാൻ പ്രവാസികൾ നാട്ടിലേക്ക്
ദുൽ ഹജ് മാസം ആരംഭിക്കാനുള്ള നറുനിലാവ് നാളെ (27) കാണുമെന്നാണ് പ്രതീക്ഷയെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ (ഐഎസി) പ്രവചനം. ഇതനുസരിച്ച് മിക്ക ഇസ് ലാമിക രാജ്യങ്ങളിലും അറഫത്ത് ദിനം ജൂൺ 5നും ബലിപെരുന്നാൾ 6നും ആകാനാണ് സാധ്യതയെന്ന് ഐഎസി ഡയറക്ടർ മുഹമ്മദ് ഷൌകത്ത് ഒദെഹ് പറഞ്ഞു. നാളെ ചന്ദ്രനെ കാണാനായില്ലെങ്കിൽ ദുൽ ഹജിന്റെ ആദ്യദിനം ഈ മാസം 29 ആയിരിക്കും. ബലി പെരുന്നാൾ ജൂൺ 7നും. യുഎഇയിൽ നാല് ദിവസമായിരിക്കും ബലിപെരുന്നാൾ അവധി. ശനി, ഞായർ ദിവസങ്ങളുൾപ്പെടെ ജൂൺ 5 മുതൽ 8 വരെയോ അല്ലെങ്കിൽ ജൂൺ 6 മുതൽ 9 വരെയോ. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരുപോലെയാണ് യുഎഇയിൽ അവധി. ഇന്ത്യക്കാരടക്കം പ്രവാസികൾ പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്കും ഇതര രാജ്യങ്ങളിലേക്കും പോകാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)