പ്രവാസികൾക്ക് സന്തോഷവാർത്ത; യുഎഇയില്‍ നിന്ന് ഇന്ത്യയിലെ ഈ നഗരങ്ങളിലേക്ക് പ്രതിദിന വിമാനസര്‍വീസുകളുമായി പ്രമുഖ എയര്‍ലൈന്‍
യുഎഇയില്‍ നിന്ന് ഇന്ത്യയിലെ ഈ നഗരങ്ങളിലേക്ക് പ്രതിദിന വിമാനസര്‍വീസുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍. മേയ് 15 മുതൽ ഫുജൈറയിൽനിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും നേരിട്ടുള്ള പ്രതിദിന സർവീസുകൾ ആരംഭിക്കും. ആകര്‍ഷകമായ വിമാനടിക്കറ്റ് നിരക്കാണ് വാഗ്ദാനം ചെയ്യുക. ഇതിനുപുറമെ ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽനിന്ന് ഫുജൈറയിലേക്ക് സൗജന്യ ബസ് സൗകര്യവുമുണ്ടെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളിൽ നിരക്കിളവ് ലഭിക്കും. ഇൻഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തേതും അന്താരാഷ്ട്രതലത്തിൽ 41മത്തെയും സെക്ടറാണ് ഫുജൈറ. പുതിയ സർവീസ് ഫുജൈറയിലേക്കും കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കാൻ സഹായിക്കുമെന്ന് ഇൻഡിഗോ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)