വേഗം കുറഞ്ഞതിന് മുട്ടൻ പണി! യുഎഇയിൽ പിഴ ലഭിച്ചത് നാലുലക്ഷം പേർക്ക്
അതിവേഗ പാതയിൽ വേഗം കുറച്ച് വാഹനമോടിച്ചതിന് അബൂദബിയിൽ കഴിഞ്ഞ ഒരു വർഷം പിഴ ലഭിച്ചത് 4,09,059 പേർക്ക്. യു.എ.ഇയിലുടനീളം കഴിഞ്ഞ വർഷം ട്രാഫിക് പിഴ ലഭിച്ചത് 4,09,305 പേർക്കാണ്. ഇതിൽ 99 ശതമാനവും അബൂദബിയിലാണ്. 2023ൽ 3,00,147 നിയമലംഘനങ്ങളാണ് യു.എ.ഇയിൽ റിപ്പോർട്ട് ചെയ്തത്. 2023നെ അപേക്ഷിച്ച് 2024ൽ 1.09 ലക്ഷത്തിലേറെ നിയമലംഘനങ്ങളാണ് ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ദുബൈയിൽ 192ഉം ഷാർജയിൽ 41ഉം റാസൽഖൈമയിൽ ആറും ഉമ്മുൽ ഖുവൈനിൽ നാലും അജ്മാനിൽ മൂന്നും നിയമലംഘനങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.ഫുജൈറയിൽ ഒരു നിയമലംഘനം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 400 ദിർഹമാണ് കുറഞ്ഞ വേഗപരിധി ലംഘിക്കുന്നതിനു ചുമത്തുന്ന പിഴത്തുക. ഇടത്തേ ലൈനുകളിൽ സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനായി കുറഞ്ഞ വേഗത്തിൽ പോവുന്ന വാഹനങ്ങൾ വലത്തേ അറ്റത്തെ ലൈനുകളിലൂടെ പോവണമെന്നാണ് നിയമം. ശൈഖ് മുഹമ്മദ് ബിൻ റാശിദ് റോഡിലെ (ഇ311) മണിക്കൂറിൽ 120 കിലോമീറ്ററെന്ന കുറഞ്ഞ വേഗപരിധി കഴിഞ്ഞ മാസം ഒഴിവാക്കിയിരുന്നു.ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വലിയ ലോറികളുടെ നീക്കം സുഗമമാക്കുന്നതിൻറെയും ഭാഗമായാണ് നടപടിയെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു. കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററെന്ന മുന്നറിയിപ്പ് ബോർഡുകളും നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, പരമാവധി വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററായി തുടരും. 2023 ഏപ്രിലിലായിരുന്നു ഇ 311ൽ കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററായി നിശ്ചയിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)