സ്ത്രീകൾക്കൊരു സുവർണാവസരം; നഴ്സറി സ്കൂളുകളിലെ പ്രധാന ജോലികൾ സ്ത്രീകൾക്ക് മാത്രമാക്കി യുഎഇയിലെ ഈ എമിറേറ്റ്സ്
അബുദാബി നഴ്സറി സ്കൂളുകളിലെ പ്രധാന തസ്തികകൾ വനിതകൾക്ക് മാത്രമാക്കി ഡിപാർട്ട്മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് അറിയിച്ചു. 25 മണിക്കൂർ തൊഴിൽ പരിശീലനം നേടിയവർക്കു മാത്രമാണ് നിയമനം. 4 പാഠ്യപദ്ധതികൾ പിന്തുടരുന്ന 225 നഴ്സറികൾ അബുദാബിയിലുണ്ട്. നഴ്സറികളിൽ ഏർലി ചൈൽഡ്ഹൂഡിൽ വിദഗ്ധരായ ഡയറക്ടർ നിർബന്ധമാണ്. വിദ്യാഭ്യാസ കോ ഓർഡിനേറ്റർ, അധ്യാപകർ, നഴ്സറി സൂപ്പർവൈസർ, അസിസ്റ്റന്റ്, ആരോഗ്യ സുരക്ഷാ ജീവനക്കാർ, ക്ലീനിങ് ഇൻ ചാർജ്, പാറാവുകാർ, കരിക്കുലം കോ ഓർഡിനേറ്റർ, ആയമാർ, നഴ്സ്, റിസപ്ഷനിസ്റ്റ് തുടങ്ങിയ തസ്തികകളിലെല്ലാം നഴ്സറികളിൽ ജീവനക്കാർ നിർബന്ധമാണ്. നഴ്സറികൾക്ക് ഉള്ളിലെ ജോലികൾക്ക് സ്ത്രീകളെ മാത്രമേ നിയമിക്കാവൂ. അതേസമയം, കെട്ടിടത്തിനു പുറത്തെ സെക്യൂരിറ്റി, ബസ് ഡ്രൈവർ തസ്തികകളിൽ പുരുഷന്മാരെ നിയമിക്കാം. നഴ്സറിക്കുള്ളിലെ സെക്യൂരിറ്റി ജോലിയും സ്ത്രീകൾക്കു മാത്രമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)