നിരോധിച്ച മീൻ വിറ്റതിന് യുഎഇയിലെ എട്ട് ചില്ലറ മത്സ്യവിൽപനശാലകൾക്കെതിരെ കടുത്ത നടപടി
നിരോധിച്ച മീന്‍ വിറ്റതിന് അബുദാബിയിലെ മത്സ്യവിൽപനശാലകൾക്കെതിരെ കടുത്ത നടപടി. പ്രജനനകാലത്ത് മത്സ്യബന്ധനം നിരോധിച്ച മീനുകളാണ് വില്‍പ്പന നടത്തിയത്. അബുദാബിയിലെ എട്ട് ചില്ലറ മത്സ്യവിൽപനശാലകൾക്കെതിരെ പരിസ്ഥിതി ഏജൻസി – അബുദാബി (ഇഎഡി) പരിസ്ഥിതി ലംഘനങ്ങൾ ചുമത്തി. പ്രാദേശികമായി ബദാ എന്നറിയപ്പെടുന്ന മത്സ്യം പ്രദർശിപ്പിച്ച് വിൽക്കുന്നതായി അധികൃതർ കണ്ടെത്തി. ബദാ (പ്രാഞ്ചിൽ) മത്സ്യങ്ങളുടെ പ്രജനനചക്രം സംരക്ഷിക്കാൻ മീൻ പിടിക്കുന്നതും വ്യാപാരവും നിരോധിച്ചിരുന്നു. സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് എമിറേറ്റിൽ പ്രാബല്യത്തിലുള്ള പാരിസ്ഥിതിക ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണ് നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. ബദാ മത്സ്യത്തെ ഒരു പ്രധാന വാണിജ്യ ഇനമായാണ് കണക്കാക്കുന്നത്. അബുദാബിയിലെ മത്സ്യബന്ധന പരിപാലനത്തിനായി ഇഎഡി ഒട്ടേറെ നിയന്ത്രണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)