ഖത്തറില്‍ പുതിയ കാറുകളുടെയും സ്പെയര്‍ പാര്ട്സുകളുടെയും വില കൃത്യമായി പരസ്യപ്പെടുത്തിയിരിക്കണം: വാണിജ്യ മന്ത്രാലയം
ദോഹ: ഖത്തറില്‍ പുതിയ കാറുകള്‍ വില്‍ക്കുന്നതിന് മുമ്പ് മാര്‍ക്കറ്റിംഗ് പരസ്യങ്ങളില്‍ കാറിന്റെ മൂല്യം, സ്പെയര്‍ പാര്‍ട്സുകളുടെ വില, മെയിന്റനന്‍സുകളുടെ ചെലവുകള്‍ എന്നിവ കാര്‍ ഡീലര്‍മാര്‍ സുതാര്യമായി വെളിപ്പെടുത്തണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI). ഇത് സംബന്ധിച്ച് മന്ത്രാലയം ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.വാഹന വില്‍പ്പനയില്‍ സുതാര്യത ഉറപ്പാക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളും കാര്‍ ഡീലര്‍മാരും തമ്മിലുള്ള പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ചട്ടക്കൂടിനുള്ളിലാണ് പുതിയ തീരുമാനം. ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള 2008 ലെ നിയമ നമ്പര്‍ (8) ലെയും അതിന്റെ ഭേദഗതികളിലെയും വ്യവസ്ഥകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
അടിസ്ഥാനമാക്കിയുള്ളതാണ്.
കാര്‍ ഡീലര്‍മാര്‍ വാഹനത്തിന്റെയും സ്പെയര്‍ പാര്ട്സുകളുടെയും വില, മെയിന്റനന്‍സ് ചെലവ് എന്നിവ പരസ്യങ്ങളില്‍ തന്നെ വ്യക്തമാക്കണം. ഷോറൂമുകളില്‍ വാഹനങ്ങളുടെ വിലക്കൊപ്പം ട്രാന്സ്മിഷന്, എഞ്ചിന് തുടങ്ങിയവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും രേഖപ്പെടുത്തിരിക്കണം എന്നാണ് വ്യവസ്ഥ. ഷോറൂമുകളില്‍ പുതിയ കാറുകളുടെ വിലകളും സ്പെസിഫിക്കേഷനുകളും വ്യക്തമായി പ്രദര്‍ശിപ്പിക്കുക. ഷോറൂമുകളിലോ മെയിന്റനന്‍സ് സെന്ററുകളിലോ ഉള്ള അവരുടെ ഡിസ്പ്ലേ ഏരിയകളില്‍ എഞ്ചിനുകള്‍, ട്രാന്സ്മിഷനുകള് പോലുള്ള സ്പെയര്‍ പാര്‍ട്സുകളുടെ വിലകള്‍ പ്രഖ്യാപിക്കുക, മെയിന്റനന്‍സ് ഫീസ് പ്രഖ്യാപിക്കുക എന്നതാണ് പുതിയ സര്‍ക്കുലര്‍.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)