Posted By user Posted On

എമിറേറ്റ്സ് എയർലൈനിൽ വൻ അവസരങ്ങൾ; റിക്രൂട്ട്മെന്റിനായി റോഡ് ഷോകളും

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,500 ലേറെ പുതിയ പൈലറ്റുമാരെ നിയമിക്കാൻ തയാറെടുത്ത് യുഎഇയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഏപ്രിൽ 26 ലെ ലോക പൈലറ്റ് ദിനാഘോഷത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. എമിറേറ്റ്‌സിന്റെ നാല് പ്രോഗ്രാമുകളിലൊന്നായ ഡയറക്ട് എൻട്രി ക്യാപ്റ്റൻസ്, ആക്സിലറേറ്റഡ് കമാൻഡ്, ഫസ്റ്റ് ഓഫിസേഴ്‌സ് ടൈപ്പ് റേറ്റഡ്, ഫസ്റ്റ് ഓഫിസേഴ്‌സ് നോൺ-ടൈപ്പ് റേറ്റഡ് എന്നിവയിൽ പരിചയസമ്പന്നരായ പൈലറ്റുമാരെ നിയമിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ നിയമനങ്ങൾ 4,600 ലധികം വരുന്ന ഫ്ലൈറ്റ് ക്രൂ കമ്യൂണിറ്റിക്ക് മുതൽക്കൂട്ടാകും.

2022 ന്റെ തുടക്കം മുതൽ ഇതുവരെ ഏകദേശം 2,000 പുതിയ പൈലറ്റുമാർക്ക് നിയമനം നൽകിയിട്ടുണ്ട്. ഈ വർഷം എമിറേറ്റ്‌സിന്റെ റിക്രൂട്ട്‌മെന്റ് ടീം ലോകത്തെങ്ങുമുള്ള 40 ലേറെ നഗരങ്ങളിൽ റോഡ്‌ഷോകൾ സംഘടിപ്പിക്കും. 550 ൽ അധികം പൈലറ്റുമാരെ നിയമിക്കുക എന്നതാണ് റോഡ് ഷോയുടെ ലക്ഷ്യം. എയർബസ് എ380, ബോയിങ് 777s, എ350 എന്നിവയുടെ 261 ഓൾ-വൈഡ്-ബോഡി വിമാനങ്ങളിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും ആധുനികവുമായ വിമാനങ്ങളാണ് എമിറേറ്റ്‌സ് പൈലറ്റുമാർ പറത്തുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version