മെയ് മാസം ബിഗ് ടിക്കറ്റിനൊപ്പം: കൂടുതൽ സമ്മാനങ്ങൾ, കൂടുതൽ വിജയികൾ, കൂടുതൽ ഭാഗ്യം
ഏപ്രിലിലെ അവസാന ഇ-ഡ്രോയുടെയും ഫലം പ്രഖ്യാപിച്ചതോടെ വമ്പൻ സമ്മാനങ്ങളുടെ കുത്തൊഴുക്കിന് താൽക്കാലിക ശമനം. അവസാന ആഴ്ച്ചയിലെ ഇ-ഡ്രോയിൽ അഞ്ച് ഭാഗ്യശാലികൾക്ക് ലഭിച്ചത് 150,000 ദിർഹം വീതം. ഇന്ത്യൻ പ്രവാസികളാണ് ഇവരെല്ലാം എന്നതാണ് മറ്റൊരു സവിശേഷത. അബുദാബിയിൽ 13 വർഷമായി താമസിക്കുന്ന ഓയിൽ ഫീൽഡ് തൊഴിലാളിയാണ് 42 വയസ്സുകാരനായ അബ്ദുൾ അസ്സീസ്. പത്ത് വർഷം മുൻപ് സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് കളിച്ചു തുടങ്ങിയ മലയാളിയായ അസ്സീസ്, ഇന്നും ആ പതിവ് തുടരുന്നു. ഓൺലൈനായി എടുത്ത 274559721 എന്ന ടിക്കറ്റിലൂടെയാണ് അസ്സീസിന് ഭാഗ്യം വന്നത്.
അജ്മനിൽ നിന്നുള്ള മലയാളിയായ വെഹിക്കിൾ ഇൻസ്പെക്ടർ അശ്വിൻ 2019 മുതൽ ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. തന്റെ 20 സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായി എല്ലാ മാസവും അദ്ദേഹം ടിക്കറ്റ് എടുക്കുന്നുണ്ട്.
“ഇത് വിശ്വസിക്കാനാകുന്നില്ല. ഫോൺകോൾ കിട്ടിയപ്പോൾ ഞെട്ടിപ്പോയി. ഇപ്പോഴും എന്താണ് പറയേണ്ടതെന്ന് അറിയില്ല.” – അശ്വിൻ പറയുന്നു.
സുഹൃത്തുക്കൾക്കൊപ്പം സമ്മാനത്തുക പങ്കുവെക്കാനാണ് അശ്വിൻ ആഗ്രഹിക്കുന്നത്. മാത്രമല്ല, എല്ലാവരും ചേർന്ന് ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുകയും ചെയ്യുമെന്ന് അശ്വിൻ പറയുന്നു.
ദർഷ് ജിജു
ഇന്ത്യൻ പ്രവാസിയായ ദർഷ് ഓൺലൈൻ ആയി എടുത്ത 274-333910 എന്ന ടിക്കറ്റിലൂടെയാണ് ഭാഗ്യം കൊയ്തത്.
എൻ. രവി
ഒരു വർഷമായി ബിഗ് ടിക്കറ്റ് ആരാധകനാണ് രവി. കർണാടകത്തിൽ നിന്നുള്ള ബിസിനസ്സുകാരനായ അദ്ദേഹം സ്വയമാണ് ടിക്കറ്റെടുക്കുന്നത്.
“ഫോൺകോൾ ഞാൻ പ്രതീക്ഷിച്ചതേയില്ല. വളരെ സന്തോഷം തോന്നുന്നു.” അദ്ദേഹം പറഞ്ഞു. “എന്റെ പദ്ധതി, സമ്മാനത്തുക ഉപയോഗിച്ച് ഒരു പുതിയ ബിസിനസ് തുടങ്ങാനാണ്. ഇപ്പോഴുള്ള ബിസിനസ് വിപുലീകരിക്കാനും പണം ഉപയോഗിക്കും. ഇനിയും ബിഗ് ടിക്കറ്റ് എടുക്കും. എല്ലാവരോടും ഭാഗ്യം പരീക്ഷിക്കാനാണ് എന്റെ ഉപദേശം.”
അനുപ് കുമാർ
അനൂപ് ഇന്ത്യൻ പ്രവാസിയാണ്. 274-393351 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് അദ്ദേഹം സമ്മാനം നേടിയത്.
മെയ് മാസം ബിഗ് ടിക്കറ്റിലൂടെ 20 മില്യൺ ദിർഹമാണ് സമ്മാനമായി നേടാനാകുക. ജൂൺ 3-ന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു ഭാഗ്യശാലി ഈ സമ്മാനം നേടും. അതേ ദിവസം തന്നെ അഞ്ച് ബോണസ് വിജയികൾ 150,000 ദിർഹം നേടും.
മാത്രമല്ല ആഴ്ച്ച നറുക്കെടുപ്പുകളിലൂടെ അഞ്ച് വിജയികൾക്ക് ഓരോ ആഴ്ച്ചയും 50,000 ദിർഹം വീതം നേടാം. അതായത് മെയ് മാസം മൊത്തം 20 വിജയികളാണ് ആഴ്ച്ച നറുക്കെടുപ്പുകളിലൂടെ സമ്മാനം നേടുക.
ഇതോടൊപ്പം തന്നെ The Big Win Contest ഈ മാസം നടക്കും. മെയ് 1-നും 25-നും ഇടയ്ക്ക് ഒറ്റ ഇടപാടിലൂടെ രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ലൈവ് നറുക്കെടുപ്പ് നേരിട്ടു കാണാം. മാത്രമല്ല ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ നാലു പേരുകൾ ജൂൺ ഒന്നിന് പ്രഖ്യാപിക്കും. ഇവർക്ക് 20,000 ദിർഹം മുതൽ 150,000 ദിർഹം വരെ സമ്മാനവും നേടാം.
Dream Car പ്രൊമോഷനും മെയ് മാസം സജീവമാണ്. BMW M440i ആണ് ബിഗ് ടിക്കറ്റിലൂടെ നേടാനാകുക. ജൂൺ മൂന്നിനാണ് നറുക്കെടുപ്പ്. അടുത്ത മാസത്തേക്കായി നിസ്സാൻ പട്രോളും തയാറായിട്ടുണ്ട്.
ടിക്കറ്റുകൾ വാങ്ങാൻ സന്ദർശിക്കാം: www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ എത്താം.
The weekly E-draw dates:
Week 1: 1st – 7th May & Draw Date – 8th May (Thursday)
Week 2: 8th – 14th May & Draw Date – 15th May (Thursday)
Week 3: 15th – 21st May & Draw Date- 22nd May (Thursday)
Week 4: 22nd – 31st May & Draw Date- 1st June (Sunday)
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)