മുഖം കാണിച്ച് കയറാം, സുരക്ഷ ഉറപ്പ്! അബുദാബി ഹോട്ടലുകളിൽ ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം
അതിഥികളുടെ സുരക്ഷ ശക്തമാക്കി അബുദാബിയിൽ ഹോട്ടലുകളിൽ ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം ഏർപ്പെടുത്തി. ആദ്യഘട്ടത്തിൽ അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് സംവിധാനം ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ ഫോർ സ്റ്റാർ ഹോട്ടലുകളിലും. മൂന്നാം ഘട്ടത്തിൽ അവശേഷിക്കുന്ന എല്ലാ ഹോട്ടൽ വിഭാഗങ്ങളിലേക്കും സംവിധാനം വ്യാപിപ്പിക്കും.അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അബുദാബിയിലെ ഹോട്ടലുകളിൽ ബയോമെട്രിക് സംവിധാനം (ഫെയ്സ് റെക്കഗ്നിഷൻ സിസ്റ്റം) ഏർപ്പെടുത്തുന്നതെന്ന് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് (ഡിസിടി) അറിയിച്ചു. ഇതുമൂലം ഹോട്ടലുകളിലെ ചെക്ക്-ഇൻ, ചെക്ക്-ഔട്ട് നടപടികളും ലളിതമാകും.
ദുബായിൽ നടന്നുവരുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് അബുദാബി ഹോട്ടലുകളിലെ ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം പ്രദർശിപ്പിച്ചത്. ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി തുടർച്ചയായി ഒൻപതാമത്തെ വർഷവും നിലനിർത്തിയ അബുദാബി സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിയും (ഐസിപി) ഡിസിടിയും കരാർ ഒപ്പുവച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)