യുഎഇയിൽ സഫാരി ഹൈപ്പർ മാർക്കറ്റുകളിൽ പ്രമോഷന് തുടക്കം; വൻ വിലക്കുറവിൽ മികച്ച ഉൽപന്നങ്ങൾ
ഷാർജ, റാസൽഖൈമ സഫാരി മാളുകളിൽ ഏപ്രിൽ 28 മുതൽ ജനപ്രിയമായ 10, 20, 30 പ്രമോഷന് തുടക്കമായി. കഴിഞ്ഞ കാലങ്ങളിൽ പ്രമോഷന് ലഭിച്ച അഭൂതപൂർവമായ പിന്തുണ പരിഗണിച്ചാണ് ഇത്തവണയും പ്രമോഷൻ നടപ്പാക്കുന്നതെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ അറിയിച്ചു.
ഗുണനിലവാരമുള്ള ബ്രാൻഡഡ്, സെമി ബ്രാൻഡഡ് ഉൽപന്നങ്ങളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ ജനങ്ങൾക്ക് ഏറ്റവും പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രമോഷൻ നടപ്പാക്കുന്നത്. വേനൽ അവധി സമയങ്ങളിൽ യു.എ.ഇയിലെത്തുന്ന കുടുംബങ്ങൾക്ക് പുതിയ പ്രമോഷൻ ആശ്വാസകരമായ ഷോപ്പിങ് പ്രദാനം ചെയ്യും.
ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ഉൽപന്നങ്ങൾ കൈനിറയെ വാങ്ങാം. ഉപഭോക്താക്കൾക്ക് ചുരുങ്ങിയ ബജറ്റിൽ അനുയോജ്യമായ രീതിയിൽ ഏറ്റവും ഗുണനിലവാരമുള്ള ഇനങ്ങൾ ഉൾപ്പെടുത്തിയാണ് ബ്രാൻറഡ് ഉൾപ്പെടെ 500ൽ അധികം ഉൽപന്നങ്ങൾ ഉൾക്കൊള്ളുന്ന 10, 20, 30 പ്രമോഷന് തുടക്കം കുറിച്ചത്.
സൂപ്പർ മാർക്കറ്റ് ആൻഡ് ഡിപ്പാർട്മെൻറ് സ്റ്റോറിലും ഫർണിച്ചർ സ്റ്റോറിലും സഫാരി ബേക്കറി ആൻഡ് ഹോട്ട്ഫുഡിലും തുടങ്ങി എല്ലാ വിഭാഗങ്ങളിലും പ്രമോഷൻ ലഭ്യമാണ്. തുടക്കം മുതൽതന്നെ ഏറ്റവും ജനപ്രിയമായ നിരവധി പ്രമോഷനുകൾ സഫാരി പ്രഖ്യാപിച്ചുവരുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)