ഫോൺ തുറന്നാൽ എന്തു കാണുന്നു? ആരോടാണ് ചാറ്റ് ചെയ്യുന്നത്? ഇനി ഒന്നും അത്ര എളുപ്പമാകില്ല! വിദ്യാർഥികളുടെ മൊബൈൽ ഉപയോഗത്തിന് കടിഞ്ഞാണിട്ട് ദുബായിലെ സ്കൂളുകൾ

African American single mother feeling worried while her kids are using mobile phones at home and ignoring her.

വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിനും ഓൺലൈൻ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ശക്തമാക്കി ദുബായിലെ സ്കൂളുകൾ. പഠനസമയത്ത് കുട്ടികൾ അനാവശ്യമായി ഇന്റർനെറ്റിലും സമൂഹമാധ്യമങ്ങളിലും സമയം ചെലവഴിക്കുന്നത് തടയാനും സൈബർ ഭീഷണികളിൽനിന്ന് സംരക്ഷിക്കാനുമാണ് പുതിയ നടപടികൾ. സ്കൂൾ പരിസരത്ത് വിദ്യാർഥികളുടെ സ്വകാര്യ മൊബൈൽ ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം സ്കൂൾ വൈഫൈ സംവിധാനത്തിലൂടെയുള്ള ആക്സസിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. വിദ്യാർഥികൾക്ക് അനുയോജ്യമല്ലാത്ത വെബ്സൈറ്റുകൾ, വീഡിയോകൾ, ഓൺലൈൻ ഉള്ളടക്കങ്ങൾ എന്നിവ തടയാൻ ഇന്റർനെറ്റ് ഫിൽട്ടറിങ് സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനം തടയുന്നതിനും ഓൺലൈൻ തിരച്ചിലുകൾ നിയന്ത്രിക്കുന്നതിനും സ്കൂളുകൾ പ്രത്യേക സംവിധാനങ്ങൾ ഉപയോഗിക്കുന്നു.

സൈബർ ബുള്ളിയിങ്, അനുവാദമില്ലാതെ ചിത്രങ്ങൾ പങ്കുവയ്ക്കൽ, ഗ്രൂപ്പ് ചാറ്റുകളിലെ അധിക്ഷേപങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്താനും തടയാനും സ്കൂളുകൾ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. ഇതിനൊപ്പം വിദ്യാർഥികൾക്ക് സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരണവും നൽകുന്നു.
അതേസമയം, ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കെഎച്ച്ഡിഎ പുതിയ വിദ്യാർഥി സുരക്ഷാ ചട്ടക്കൂടും അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് സ്വന്തം മൊബൈൽ ഫോണുകൾ, സ്വകാര്യ വാട്സാപ് അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ എന്നിവ ഉപയോഗിച്ച് വിദ്യാർഥികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ വിലക്കുണ്ട്. സ്ഥാപനങ്ങൾ അംഗീകരിച്ച ഔദ്യോഗിക സംവിധാനങ്ങൾ വഴിയായിരിക്കണം ഇത്തരം ആശയവിനിമയങ്ങൾ. വിദ്യാർഥികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തം വർധിപ്പിക്കാനും സ്കൂളുകൾ ലക്ഷ്യമിടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version