അതിർത്തികളിലും, ദ്വീപുകളിലും കർശന നിരീക്ഷണം; കുവൈത്ത് സുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നു

കുവൈത്തിൽ കര അതിർത്തി മേഖലകളിലും ദ്വീപുകളിലും സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി. രാജ്യത്തിന്റെ വിവിധ അതിർത്തി കവാടങ്ങളിലെയും ദ്വീപുകളിലെയും സുരക്ഷാ തയ്യാറെടുപ്പുകളും പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് പരിശോധന നടത്തി. ശനിയാഴ്ച നുവൈസീബ് അതിർത്തി കവാടത്തിലെത്തിയ മന്ത്രി സുരക്ഷാ ക്രമീകരണങ്ങൾ, വികസന പ്രവർത്തനങ്ങൾ, യാത്രക്കാർക്കുള്ള സേവനങ്ങൾ എന്നിവ വിലയിരുത്തി. നേരത്തെ സൽമി, അബ്ദലി അതിർത്തി കവാടങ്ങളിലും അദ്ദേഹം പരിശോധന നടത്തിയിരുന്നു. അതിർത്തി കവാടങ്ങളിലെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കണമെന്നും യാത്രക്കാരുടെ പ്രവേശന നടപടികൾ വേഗത്തിലാക്കുന്നതിനൊപ്പം ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും നിലവിലുള്ള തടസ്സങ്ങൾ നീക്കാനും അദ്ദേഹം നിർദേശം നൽകി.

ഇതിന്റെ ഭാഗമായി ഔഹ, കുബ്ബാർ, ഉമ്മുൽ മറാദിം, ഖാറൂഹ്, ഫൈലക എന്നീ അഞ്ച് ദ്വീപുകളിലും മന്ത്രി സന്ദർശനം നടത്തി. ദ്വീപുകളിലെ സുരക്ഷാ സന്നാഹങ്ങൾ, ജീവനക്കാരുടെ ചുമതലകൾ, പ്രവർത്തന ആവശ്യങ്ങൾ എന്നിവയും വിലയിരുത്തി.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy