യുഎഇ ദേശീയ ദിനം: പൊതുമേഖലയ്ക്ക് മൂന്ന് ദിവസത്തെ ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു

UAE National Day 2026 holiday; രാജ്യത്തിന്റെ 55-ാം ദേശീയ ദിനത്തോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ മൂന്ന് ദിവസത്തെ അവധി യുഎഇ സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ ഈ വർഷത്തെ അവസാനത്തെ നീണ്ട വാരാന്ത്യ അവധി ആസൂത്രണം ചെയ്യാൻ യുഎഇയിലെ ജീവനക്കാർക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്. ഡിസംബർ 2, 3, 4 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിലാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും ഡിസംബർ 7 തിങ്കളാഴ്ച പതിവ് പ്രവൃത്തിസമയത്തിലേക്ക് മടങ്ങും. ശനിയും ഞായറും പതിവ് വാരാന്ത്യ അവധിയുള്ള ജീവനക്കാർക്ക് ഇതോടെ ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കാൻ തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും. സാധാരണയായി ഡിസംബർ 2, 3 തീയതികളിലാണ് ഈദ് അൽ ഇത്തിഹാദ് അവധി വരാറുള്ളത്. എന്നാൽ ഔദ്യോഗിക അവധി പട്ടികയിൽ ഡിസംബർ 4 കൂടി ഉൾപ്പെടുത്തിയതോടെ, ഈ വർഷത്തെ അവസാന പൊതുഅവധി സർക്കാർ ഔദ്യോഗികമായി ഒരു നീണ്ട വാരാന്ത്യമാക്കി മാറ്റി. അവധി നീട്ടിക്കിട്ടുന്നതിനായി ജീവനക്കാർക്ക് ഇനി വെള്ളിയാഴ്ച ദിവസത്തെ വാർഷിക അവധി ഉപയോഗിക്കേണ്ടി വരില്ല. ചില പൊതുഅവധി ദിനങ്ങൾ ആവശ്യാനുസരണം മാറ്റാൻ അനുവദിക്കുന്ന നിയമം 2025-ൽ യുഎഇ പാസാക്കിയിരുന്നു. പൊതുഅവധി ദിനങ്ങൾ ആഴ്ചയുടെ മധ്യത്തിൽ വരികയാണെങ്കിൽ, വാരാന്ത്യത്തോടൊപ്പം താമസക്കാർക്ക് തുടർച്ചയായ നീണ്ട അവധി ലഭിക്കുന്നതിനായി അവ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ ഈ നിയമം അനുവദിക്കുന്നു. കഴിഞ്ഞ വർഷം ഡിസംബർ 2, 3 (ചൊവ്വ, ബുധൻ) തീയതികളിലായിരുന്നു ഔദ്യോഗിക ദേശീയ ദിന അവധി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ അവധി മാറ്റുന്ന ചട്ടം പ്രയോജനപ്പെടുത്തി, ഇത് ഡിസംബർ 1, 2 (തിങ്കൾ, ചൊവ്വ) തീയതികളിലേക്ക് മാറ്റിയിരുന്നു. ഇതോടെ ആഴ്ചയുടെ മധ്യത്തിൽ വരേണ്ടിയിരുന്ന അവധി ഒരു നീണ്ട വാരാന്ത്യമായി മാറുകയും, താമസക്കാർക്ക് ആഘോഷങ്ങൾക്കായി നാല് ദിവസത്തെ അവധി ലഭിക്കുകയും ചെയ്തിരുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy