മണിക്കൂറിൽ 12,000 വാഹനങ്ങൾ; ദുബായിലെ പുതിയ അൽ ഖലീജ് സ്ട്രീറ്റ് ടണൽ യാത്രക്കാർക്ക് തുറന്നുകൊടുത്തു

Dubai Al Khaleej Street Tunnel ;ദുബായിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇൻഫിനിറ്റി ബ്രിഡ്ജിനെയും ദെയ്‌റയെയും ബന്ധിപ്പിക്കുന്ന പുതിയ ടണൽ തുറന്നു. 1.65 കിലോമീറ്റർ ദൈർഘ്യമുള്ള അൽ ഖലീജ് സ്ട്രീറ്റ് ടണൽ വഴിയുള്ള ഗതാഗതം ഞായറാഴ്ചയാണ് ആരംഭിച്ചത്. ഓരോ വശത്തും മൂന്ന് പാതകളുള്ള ഈ ടണലിലൂടെ മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ആണ് ഈ നിർമ്മാണം പൂർത്തിയാക്കിയത്. ഇൻഫിനിറ്റി ബ്രിഡ്ജിനെയും അൽ ഖലീജ് സ്ട്രീറ്റ് – അൽ വഹീദ സ്ട്രീറ്റ് കവലയെയും ബന്ധിപ്പിക്കുന്നതിലൂടെ ദെയ്‌റ, അൽ മംസാർ, അബു ഹൈൽ, ദുബായ് ഐലൻഡ്‌സ്, വാട്ടർഫ്രണ്ട് മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും. 13 കിലോമീറ്റർ നീളുന്ന ‘അൽ ഷിന്ദഗ കോറിഡോർ ഇംപ്രൂവ്‌മെന്റ് പ്രോജക്റ്റിന്റെ’ ഭാഗമായാണ് ഈ ടണൽ നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ 2030-ഓടെ ഈ പാതയിലെ യാത്രാസമയം ഒരു മണിക്കൂർ 44 മിനിറ്റിൽ നിന്ന് വെറും 16 മിനിറ്റായി കുറയുമെന്ന് ആർടിഎ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കെയ്‌റോ സ്ട്രീറ്റിലെയും അൽ വഹീദ സ്ട്രീറ്റിലെയും റൗണ്ട് എബൗട്ടുകൾ സിഗ്നൽ കവലകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

ഇൻഫിനിറ്റി ബ്രിഡ്ജിനും പോർട്ട് റാഷിദിനും ഇടയിൽ ദുബായ് ക്രീക്കിന് കുറുകെ 1,425 മീറ്റർ നീളമുള്ള പുതിയ പാലത്തിന്റെ പണിയും പുരോഗമിക്കുകയാണ്. ഇതിലൂടെ മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് യാത്ര ചെയ്യാനാകും. കൂടാതെ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമായി പ്രത്യേകം പാതകളും ഇതിലുണ്ടാകും. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച അൽ ഖലീജ് ടണലിൽ ദുബായിയുടെ മനോഹരമായ കാഴ്ചകൾ വിളിച്ചോതുന്ന 36 ദശലക്ഷം മൊസൈക് കഷ്ണങ്ങൾ ഉപയോഗിച്ചുള്ള മ്യൂറൽ പെയിന്റിംഗുകളും സജ്ജീകരിച്ചിട്ടുണ്ട്. എമിറാത്തി കലാകാരിയായ മറിയം അൽ ഹത്ബൂർ ആണ് ഇത് ഡിസൈൻ ചെയ്തത്. ഏകദേശം 11 ദശലക്ഷം തൊഴിൽ മണിക്കൂറുകൾ ചെലവഴിച്ചാണ് അപകടങ്ങളില്ലാതെ ഈ ബൃഹത്തായ പദ്ധതി ആർടിഎ പൂർത്തിയാക്കിയത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version