
UAE Flag Day; രാജ്യവ്യാപകമായി നവംബർ 3-ന് പതാക ദിനം (Flag Day) ആഘോഷിക്കുകയാണ്. ഈ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നതിനും പരിപാലിക്കുന്നതിനുമുള്ള കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചു. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, സ്കൂളുകൾ, സർവ്വകലാശാലകൾ എന്നിവർ പതാക പ്രദർശിപ്പിക്കുമ്പോൾ താഴെ പറയുന്ന മര്യാദകളും നിയമങ്ങളും നിർബന്ധമായും പാലിക്കണം. കൊടിമരത്തിന്റെ ഉയരത്തിന് അനുസരിച്ചായിരിക്കണം പതാകയുടെ വലിപ്പം. സർക്കാർ കെട്ടിടങ്ങളിൽ കൊടിമരത്തിന്റെ ഉയരത്തിന്റെ മൂന്നിലൊന്നായിരിക്കണം പതാകയുടെ അളവ്. സ്ഥലപരിമിതിയുണ്ടെങ്കിൽ കെട്ടിടത്തിന്റെ മുകളിൽ പതാക സ്ഥാപിക്കാം. എന്നാൽ 10 നിലകളിൽ കൂടുതലുള്ള കെട്ടിടങ്ങളിൽ ഇതിന് അനുമതിയില്ല. പുറത്ത് സൗകര്യമില്ലെങ്കിൽ കെട്ടിടത്തിന്റെ പ്രധാന കവാടത്തിലോ റിസപ്ഷനിലോ പതാക വെക്കാവുന്നതാണ്. പതാക കിടത്തി പ്രദർശിപ്പിക്കുമ്പോൾ, അഭിമുഖീകരിക്കുന്ന വ്യക്തിയുടെ ഇടതുവശത്തായി ചുവപ്പ് നിറം വരണം. കുത്തനെ ആണെങ്കിൽ ചുവപ്പ് ഭാഗം മുകളിലേക്ക് വരണം. മറ്റ് രാജ്യങ്ങളുടെ പതാകകൾക്കൊപ്പമാണ് ഉയർത്തുന്നതെങ്കിൽ, യുഎഇ പതാക ഒരിക്കലും താഴെയാകരുത്. ഒന്നിലധികം പതാകകൾ ഉയർത്തുമ്പോൾ യുഎഇ പതാകയായിരിക്കണം ആദ്യം ഉയർത്തേണ്ടത്.
പതാകയോടുള്ള ആദരവ് നഷ്ടപ്പെടുത്തുന്ന ഒരു പ്രവർത്തിയും അനുവദിക്കില്ല. താഴെ പറയുന്നവ കർശനമായി ഒഴിവാക്കണം.
- പതാകയുടെ നിറത്തിലോ രൂപകൽപ്പനയിലോ മാറ്റം വരുത്തുകയോ ചിഹ്നങ്ങൾ കൂട്ടിച്ചേർക്കുകയോ ചെയ്യരുത്.
- പരസ്യങ്ങൾക്കോ ട്രേഡ് മാർക്കുകൾക്കോ വേണ്ടി പതാക ഉപയോഗിക്കരുത്.
- പേപ്പർ നാപ്കിൻ, തലയിണ, ബോക്സുകൾ തുടങ്ങിയവയിൽ പതാക പ്രിന്റ് ചെയ്യുന്നത് നിയമവിരുദ്ധമാണ്.
- പതാക ഉപയോഗിച്ച് വസ്ത്രങ്ങൾ തുന്നുകയോ, വാഹനങ്ങളും ഫർണിച്ചറുകളും മൂടാനോ പാടില്ല.
- പതാക ഒരിക്കലും നിലത്ത് തട്ടരുത്.
ദേശീയ ഗാനം ആലപിക്കുമ്പോഴോ പതാക ഉയർത്തുമ്പോഴോ എല്ലാവരും ആദരവോടെ എഴുന്നേറ്റ് നിന്ന് പതാകയെ അഭിമുഖീകരിക്കണം. ആഘോഷങ്ങളുടെ ഭാഗമായി പതാക ഉപയോഗിക്കുമ്പോൾ ഈ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_