യുഎഇ പ്രവാസികൾ ശ്രദ്ധിക്കുക: നാട്ടിലേക്ക് എത്ര സ്വർണ്ണം നികുതിയില്ലാതെ കൊണ്ടുപോകാം? പുതിയ കസ്റ്റംസ് നിയമങ്ങൾ ഇങ്ങനെ

UAE Gold Customs Rules; ദീപാവലി ഉൾപ്പെടെയുള്ള വിശേഷാവസരങ്ങളിൽ യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകുമ്പോൾ സ്വർണ്ണം വാങ്ങിക്കൊണ്ടുപോകുന്ന പ്രവാസികളും സഞ്ചാരികളും നിരവധിയാണ്. എന്നാൽ, സ്വർണ്ണം കൊണ്ടുപോകുന്നതിലെ പുതിയ കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തത് പലപ്പോഴും വിമാനത്താവളങ്ങളിൽ പിഴയും മറ്റ് നടപടികളും നേരിടാൻ കാരണമാകാറുണ്ട്. ഇന്ത്യൻ കസ്റ്റംസിന്റെ ‘ബാഗേജ് റൂൾസ് 2026’ പ്രകാരം സ്വർണ്ണാഭരണങ്ങൾക്കും സ്വർണ്ണക്കട്ടികൾക്കും വ്യത്യസ്ത നിയമങ്ങളാണ് ഉള്ളത്. ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിച്ച ഇന്ത്യൻ വംശജരായ പ്രവാസികൾക്ക് മാത്രമേ ഡ്യൂട്ടി ഫ്രീ അഥവാ നികുതിയില്ലാത്ത സ്വർണ്ണം കൊണ്ടുപോകാനുള്ള ആനുകൂല്യം ലഭിക്കുകയുള്ളൂ. സ്വർണ്ണത്തിന്റെ മൂല്യത്തിനല്ല, മറിച്ച് തൂക്കത്തിനാണ് ഇവിടെ പ്രാധാന്യം നൽകുന്നത്.

  • വനിതകൾക്ക്: പരമാവധി 40 ഗ്രാം വരെ സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുപോകാം.
  • പുരുഷന്മാർക്കും മറ്റ് യാത്രക്കാർക്കും: പരമാവധി 20 ഗ്രാം വരെ സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുപോകാം.

സ്വർണ്ണം, വെള്ളി, പ്ലാറ്റിനം എന്നിവയിലുള്ള ആഭരണങ്ങൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമാകുന്നത്. സ്വർണ്ണക്കട്ടികൾ, കോയിനുകൾ, ബിസ്‌ക്കറ്റുകൾ എന്നിവയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. കല്ലുകളോ മറ്റ് രത്നങ്ങളോ പതിപ്പിച്ച ആഭരണമാണെങ്കിൽ, അതിലെ സ്വർണ്ണത്തിന്റെ യഥാർത്ഥ തൂക്കം മാത്രമാണ് കണക്കാക്കുക.

  • ഹ്രസ്വകാല യാത്രക്കാർക്ക്: സന്ദർശന വിസയിൽ പോയി തിരികെ വരുന്നവർക്കോ ഹ്രസ്വകാല യാത്രക്കാർക്കോ ഈ ഡ്യൂട്ടി ഫ്രീ പരിധി ബാധകമല്ല.

നിശ്ചിത പരിധിയിൽ കൂടുതൽ സ്വർണ്ണം കയ്യിലുണ്ടെങ്കിൽ കസ്റ്റംസ് ഡ്യൂട്ടി നൽകി 1 കിലോഗ്രാം വരെ സ്വർണ്ണം നാട്ടിലേക്ക് കൊണ്ടുപോകാം (Notification No. 45/2025-Customs). ഇതിനായി താഴെ പറയുന്ന നിബന്ധനകൾ പാലിക്കണം.

  • കുറഞ്ഞത് 6 മാസമെങ്കിലും വിദേശത്ത് താമസിച്ചവർക്ക് മാത്രമാണ് ഈ അവസരം. (ഇതിനിടയിൽ 30 ദിവസം വരെ ഇന്ത്യ സന്ദർശിച്ചത് ഇളവായി കണക്കാക്കും).
  • കസ്റ്റംസ് ഡ്യൂട്ടി വിദേശ കറൻസിയിൽ അടയ്ക്കണം.
  • സീരിയൽ നമ്പറും മെട്രിക് യൂണിറ്റിലെ തൂക്കവും രേഖപ്പെടുത്തിയ ഗോൾഡ് ബാറുകൾ, 99.5% പരിശുദ്ധിയുള്ള സ്വർണ്ണനാണയങ്ങൾ, ചില പ്രത്യേക ആഭരണങ്ങൾ എന്നിവയ്ക്ക് മാത്രമേ ഈ സൗകര്യമുള്ളൂ. (വിലപിടിപ്പുള്ള കല്ലുകളും മുത്തുകളും പതിച്ച ആഭരണങ്ങൾക്ക് വെവ്വേറെ നിബന്ധനകളുണ്ട്).

കസ്റ്റംസ് ബാഗേജ് റെഗുലേഷൻസ് 2026 പ്രകാരം, ഇന്ത്യയിൽ എത്തുന്നതിന് 3 ദിവസം മുൻപ് വരെ ‘അതിഥി’ (ATITHI) മൊബൈൽ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ Form CBD-I പൂരിപ്പിച്ച് സ്വർണ്ണത്തിന്റെ വിവരങ്ങൾ ഡിക്ലയർ ചെയ്യാവുന്നതാണ്.

വിമാനത്താവളത്തിലെ ചാനലുകൾ

  • റെഡ് ചാനൽ: നികുതി അടയ്ക്കേണ്ട സ്വർണ്ണമോ നിരോധിത വസ്തുക്കളോ കൈവശമുണ്ടെങ്കിൽ നിർബന്ധമായും റെഡ് ചാനൽ ഉപയോഗിക്കണം.
  • ഗ്രീൻ ചാനൽ: നികുതി നൽകേണ്ട ഒരു വസ്തുവും കയ്യിലില്ലെന്ന് ഉറപ്പുള്ളവർക്ക് മാത്രം ഉപയോഗിക്കാം.

യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • യാത്രയ്ക്ക് മുൻപ് പുതിയ കസ്റ്റംസ് നിയമങ്ങൾ വായിച്ചു മനസ്സിലാക്കുക.
  • സ്വർണ്ണം വാങ്ങിയ ബില്ലുകളും യാത്രാ രേഖകളും എപ്പോഴും കയ്യിൽ കരുതുക.
  • എയർപോർട്ടിൽ എത്തുന്നതിന് മുൻപ് ഇലക്ട്രോണിക് ഡിക്ലറേഷൻ പൂർത്തിയാക്കുക.
  • ഡിക്ലയർ ചെയ്യേണ്ട സ്വർണ്ണമുണ്ടെങ്കിൽ റെഡ് ചാനലിലൂടെ മാത്രം കസ്റ്റംസ് പരിശോധനയ്ക്ക് ഹാജരാവുക.
  • ആവശ്യമായ നികുതിയടച്ച് കസ്റ്റംസ് നടപടികൾ പൂർത്തിയാക്കുക.

ഇത്തരം നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ അനാവശ്യമായ തടസ്സങ്ങളും പിഴകളും ഒഴിവാക്കി സുഖകരമായ യാത്ര ഉറപ്പാക്കാൻ പ്രവാസികൾക്ക് സാധിക്കും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_

Related Posts

Leave a Reply

Your email address will not be published. Required fields are marked *