
Kuwait public brawl; സൽമിയയിലെ ബറായെ സലേം (പഴയ സൂഖ്) പ്രദേശത്ത് ഏഷ്യൻ വംശജരായ സ്ത്രീകൾ പരസ്യമായി കൈയ്യാങ്കളി നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ശക്തമായ നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം രംഗത്ത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഇവർക്കെതിരെ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽ ആരും നിയമത്തിന് അതീതരല്ല. പൊതുസ്ഥലങ്ങളിൽ ഇത്തരം അക്രമങ്ങൾ അനുവദിക്കില്ല, മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവർത്തിച്ചു. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്നും, കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുസ്ഥലത്തെ സമാധാനം തകർക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നിലപാടാണ് മന്ത്രാലയം സ്വീകരിക്കുന്നത്.